Subscribe:

Ads 468x60px

.

Pages

Saturday, October 22, 2011

ചിത്രശലഭങ്ങളെയും കാത്ത്‌



"ഇന്നലെ വൈന്നേരം ഞാനതൊക്കെ നനച്ചതാ. നിങ്ങളെന്തിനാ ഈ വയ്യാമ്പാടില്ലാത്ത പണിക്ക് പോണേ.? ഡോക്ടറ് പറഞ്ഞിട്ടില്ലേ ശരീരനങ്ങണ്ടാന്ന്‌ "
അടുക്കളയില്‍ നിന്നും സാവിത്രിയുടെ ശബ്ദം.   
"ഇതൊക്കെ വാടീരിക്കിണു  സവിത്ര്യെ ...നനച്ചിട്ടില്ലെങ്കില് എല്ലാം ഉണങ്ങിപ്പോകും"  ഓരോ ചെടിക്കും ശ്രദ്ധയോടെ വെള്ളമൊഴിക്കുന്നതിനിടയില്‍ ദാമോദരന്‍ നായര്‍ ഭാര്യയുടെ പരിഭവത്തിന് സ്നേഹത്തോടെ മറുപടി കൊടുത്തു. 
അയാളുടെ അടക്കിപ്പിടിച്ചുള്ള ചുമ സാവിത്രിയുടെ മനസ്സിനെ വീണ്ടും  അസ്വസ്ഥമാക്കി.
"നിങ്ങള്‍ ഇങ്ങട്ട് കേറിപ്പോരൂ ഞാന്‍ നനച്ചോളാം അതൊക്കെ"
ശബ്ദമുയര്‍ത്തി കുറച്ച് കര്‍ക്കശമായിത്തന്നെ  അവര്‍ പറഞ്ഞു .
"ദാ കഴിഞ്ഞു "
അലസമായി മറുപടി കൊടുത്ത്‌ അയാള്‍ അടുത്ത ചെടിയുടെ ചുവട്ടിലേക്ക് നീങ്ങി. ആദ്യമായി വിരിഞ്ഞ പുഷ്പം അയാളെ കാണിക്കാന്‍ കാത്തിരിക്കുകയായിരുന്നു പനിനീര്‍ച്ചെടി.
മുറിപ്പാവാടയണിഞ്ഞ കുസൃതിക്കുടുക്കയെപ്പോലെ പുഞ്ചിരി തൂകിനിന്ന പനിനീര്‍പുഷ്പം അയാളുടെ ചുളിവു  വീണ മുഖത്ത്‌ കൌതുകത്തിന്റെ പിണരുകള്‍ പടര്‍ത്തി.
പേരക്കുഞ്ഞിനെ മുത്തച്ഛനെന്ന കണക്കെ അയാള്‍ പൂവിന്റെ മൃദുല ദളങ്ങളെ പതുക്കെ തലോടി.

ഒരു നിമിഷം അയാളുടെ  മനസ്സ്‌ വികാരഭരിതമായി.
തന്റെ പേരക്കുഞ്ഞുങ്ങളെ ഒരുനോക്കു കാണുവാന്‍... ഇതുവരെ സാധിച്ചില്ലല്ലോ...
ശാന്തമായ മനസ്സിലേക്ക് സംഘര്‍ഷങ്ങളുടെ അണ തുറന്നുവിട്ട പോലെ. പൈപ്പ്‌  ചെടികള്‍ക്കിടയിലേക്ക് ഒതുക്കിവെച്ചു. തോളില്‍ കിടന്ന തോര്‍ത്ത് കൊണ്ട്  കൈയും മുഖവും അമര്‍ത്തിത്തുടച്ചു. ചുമരിനെ താങ്ങാക്കി പടികള്‍ ചവിട്ടിക്കയറി ഉമ്മറത്തെ ചാരുകസേരയിലേക്ക് പതുക്കെ ഇരുന്നു.
കണ്ണുകള്‍ ഇറുക്കിയടച്ചു. പ്രതിരോധത്തെ തഴഞ്ഞ് കണ്ണുനീര്‍ത്തുള്ളികള്‍ വെളുത്ത കുറ്റിത്താടികള്‍ക്കിടയിലൂടെ മുഖത്തു പടര്‍ന്നു.

ചായക്കപ്പുമായി  സാവിത്രി ഉമ്മറത്തെത്തിയത് അയാള്‍ കണ്ടില്ല.
വാര്‍ധക്യത്തിന്റെ  അവശതകള്‍ അവരെയും വല്ലാതെ അലട്ടിയിരുന്നു. മനസ്സിന്റെ വൈഷമ്യം മുഖത്ത്‌ പ്രകടമായിരുന്നു.
കപ്പ് പതുക്കെ മേശപുറത്തുവച്ചു. തിരിഞ്ഞു നടക്കുന്നതിനിടയില്‍ അയാളുടെ മുഖം അവര്‍ ശ്രദ്ധിച്ചു.
"നിങ്ങളിങ്ങനെ വിഷമിക്കാതിരിയ്ക്ക്, അവര്‍ക്ക്‌ തിരക്കയതോണ്ടല്ലേ... ഒഴിവു കിട്ടുമ്പോ വരണ്ടിരിക്കില്ല്യ.."
തന്നെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണെങ്കിലും; സാവിത്രിയുടെ വാക്കുകളിലെ നിരാശയുടെ അംശം അയാളുടെ മനസ്സിനെ  വീണ്ടും കലുഷിതമാക്കി.
കണ്ണുകള്‍ പതുക്കെ തുറന്നു. കലുഷമായ  ചിന്തകളെ  മുഴുവന്‍ പുറത്തേക്ക്‌ കളയുമാറ് ദീര്‍ഘമായി ഒന്നു നിശ്വസിച്ചു.
"നീയ്യ് ചായ കുടിച്ചോ?"
"നിങ്ങള്  കുടിയ്ക്ക്; ഞാന്‍ കുടിച്ചോളാം"
സാവിത്രി അടുക്കളയിലേക്ക് നടന്നു. അയാളുടെ മനസ്സ്‌ വീണ്ടും ചിന്തകളിലേക്ക്  മുഴുകി.

സുധീഷിന്റെയും സൂര്യയുടെയും പഠനത്തിന്റെ സൌകര്യത്തിനായാണ് ജനിച്ച നാടും വീടും ഉപേക്ഷിച്ച് ; കോഴിക്കോടു നിന്നും ട്രാന്‍സ്ഫര്‍ തരപ്പെടുത്തി, തിരുവനന്തപുരത്തേക്ക്‌  ജീവിതം പറിച്ചു നടാന്‍ ദാമോദരന്‍ നായര്‍ നിര്‍ബ്ബന്ധിതനായത്‌.
നാട്ടില്‍ നിന്നും അകന്നതോടെ നാട്ടുകാരില്‍നിന്നകന്നു, ബന്ധുക്കളില്‍ നിന്നും...
ജോലിയുടെയും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളുടെയും തിരക്കുകള്‍ കാരണം പറിച്ചു നട്ടിടത്ത് പുതിയ സൌഹൃദങ്ങളെ തേടിപ്പിടിക്കാനായില്ല.  ഭാര്യക്കും, മകനും മകള്‍ക്കുമൊത്തുള്ള സന്തോഷകരമായ ജീവിതം അയാളെ അതിനു പ്രേരിപ്പിച്ചതുമില്ല. 
ഇപ്പോള്‍ തിരക്കൊഴിഞ്ഞപ്പോളും ആ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു.
മൂത്തവളായ സൂര്യയുടെ വിവാഹത്തോടെയാണ് ദാമോദരന്‍ നായരുടെയും സാവിത്രിയുടെയും ജീവിതത്തില്‍ മാറ്റങ്ങളുടെ മരുക്കാറ്റ് വീശാന്‍ തുടങ്ങിയത്. വിവാഹ ശേഷം ഭര്‍ത്താവിന്റെ  കൂടെ അവളും വിദേശത്ത്‌  സ്ഥിരതാമസമാക്കി.
ചിരിച്ചും കളിച്ചും,  ഇണങ്ങിയും പിണങ്ങിയും ദിനങ്ങളെ നിറം പിടിപ്പിച്ചിരുന്ന അവളുടെ അഭാവം അയാളെ  വല്ലാതെ നിരാശപ്പെടുത്തി. ഇളയവനായ മകന്റെ സാമീപ്യം  കൊണ്ട് അയാള്‍ ആ ശൂന്യതയെ നിറയ്ക്കാന്‍ ശ്രമിച്ചു .
ആ ആശ്വാസവും കൂടുതല്‍ കാലം നീണ്ടു നിന്നില്ല. മകന് വിദേശത്ത്‌ ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലി ലഭിച്ചു . വിവാഹ ശേഷം അവനും കുടുംബവും വിദേശത്തേക്ക് പറന്നു.
അങ്ങനെ കാലം അയാളെയും ഭാര്യയേയും തനിച്ചാക്കി.
കണ്ണുകള്‍ അകന്നെങ്കിലും കാതുകളിലൂടെ അവര്‍ മക്കളുമായി സന്തോഷം പങ്കുവെച്ചു. ഐ.സ്.ഡി കാളുകളുമായി ടെലഫോണ്‍ നിരന്തരം അവരുടെ എകാന്തതക്കുമേല്‍ സന്തോഷത്തിന്റെ മധുര സംഗീതം മുഴക്കി.
പതിയെ പതിയെ മണിനാദത്തിന്റെ ഇടവേളകള്‍ക്ക് ദൈര്‍ഘ്യം കൂടി. കാത്തിരിപ്പുകള്‍ക്ക്‌ വിരാമമില്ലാതായി.കാലത്തിന്റെ കുത്തൊഴുക്കില്‍ ഫോണിന്റെ നിലവിളിയും നിലച്ചപ്പോള്‍ ദാമോദരന്‍ നായരും സാവിത്രിയും തിര്‍ത്തും ഒറ്റയ്ക്കായി.

എവിടെനിന്നോ പറന്നുവന്ന വര്‍ണ്ണച്ചിറകുള്ള ഒരു ചിത്രശലഭം റോസാപ്പൂവിനെ ഉമ്മവച്ച് ധൃതിയില്‍ പറന്നകന്നു. കണ്ണില്‍ നിന്നും മറയുന്ന വരെ അയാള്‍ അതിനെ തന്നെ നോക്കി നിന്നു.പിന്നെയും ചിന്തയുടെ കയങ്ങളിലേയ്ക്ക് ഊളിയിട്ടു.

ഇന്നലെ അമ്മുമോളുടെ പിറന്നാളായിരുന്നു. രാവിലെ തന്നെ പതിവിലാതെ ഫോണ്‍  ശബ്ദിച്ചപ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്റെ ശോഭയായിരുന്നു സാവിത്രിയുടെ മുഖത്ത്‌. പതിവായി പരിഭവം പറയുന്ന മുട്ടുവേദനയെ വകവെയ്ക്കാതെ ഓടിപ്പോയി ഫോണെടുത്തു. റോങ്ങ് നമ്പര്‍ എന്നു പറഞ്ഞു വക്കുമ്പോള്‍, തന്നെ കാണിക്കാതെ സാരിത്തലപ്പ് കൊണ്ട് അവള്‍ കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
അമ്മുമോള്‍ക്ക് നാലു വയസ്സ് തികഞ്ഞു. താനും സാവിത്രിയും ഇതുവരെ അവളെ കണ്ടിട്ടില്ല. വാരിപ്പുണര്‍ന്ന് ഒരുമ്മ കൊടുത്തിട്ടില്ല...ഒമനിച്ചിട്ടില്ല..
കഴിഞ്ഞ പിറന്നാളിനാണ് അവളുടെ ശബ്ദം അവസാനമായി കേട്ടത്. സംസാരിച്ച് തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ അവള്‍. മുത്തച്ഛാ എന്ന് വിളിച്ചത് ഇന്നും മനസ്സിന്റെ കോണില്‍ നനുത്ത മഞ്ഞു തുള്ളി പോലെ കുളിരണിയിക്കുന്നുണ്ട്. സുധീഷും കുറച്ചു സംസാരിച്ചു. വളരെ കുറച്ച് മാത്രം...

ചിന്തകള്‍ അയാളുടെ മനസ്സിലേക്ക് തീ കോരിയിടുകയാണ്. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ മാറ്റിവച്ചത്‌ അവര്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ സ്വപ്നങ്ങള്‍ക്കു വേണ്ടി ദു:ഖങ്ങളെ കുഴികുത്തി മൂടുകയായിരുന്നു. ഒരു ശരാശരി സര്‍ക്കാര്‍ ജീവനക്കാരന്റെ ഇല്ലായ്മകള്‍ അറിയിക്കാതെയാണ് അവരെ വളര്‍ത്തിയത്‌. എന്നിട്ടും അവര്‍...അവര്‍ക്കിങ്ങനെ മാറാന്‍ എങ്ങനെ കഴിഞ്ഞു...
കൂടെയുള്ളപ്പോള്‍ തന്നെയും സാവിത്രിയേയും പിരിഞ്ഞിരിക്കാന്‍ പോലും വൈഷമ്യം കാണിച്ച അവര്‍ ...
പൊയ്മുഖമണിഞ്ഞ ജീവിതമെന്ന നാടകം അയാള്‍ക്കു മടുത്തിരുന്നു. മരണമെന്ന അവസാന വാക്കിനെ ഇഷ്ടപ്പെടുവാന്‍ തുടങ്ങിയിരിക്കുന്നു.
ചുറ്റിലും അര്‍ത്ഥശൂന്യതകളാണ്. മുറ്റത്തെ പൂക്കളില്‍ വന്നിരുന്ന് മാധുര്യം മുഴുവന്‍ പകര്‍ന്നെടുത്ത് പറന്നകലുന്ന ശലഭങ്ങളെ അയാള്‍ വെറുപ്പോടെ നോക്കി. ഇനി അവ തിരിച്ചു വരില്ല. ഒരിക്കല്‍ പോലും...
പ്രതീക്ഷയുടെ മുകുളങ്ങളെല്ലാം കൊഴിഞ്ഞു പോയ മനസ്സ്‌ അയാളുടെ ശരീരത്തെക്കാള്‍ ദൈന്യതയിലായിരുന്നു.
ജീവിക്കുന്ന ഓരോ നിമിഷവും വ്യര്‍ഥമായി അയാള്‍ക്ക് തോന്നി. പൊഴിയുന്ന ദിനങ്ങളെ വിരസമായി തള്ളിനീക്കി. മനസ്സ്‌ അയാളുടെ ശരീരത്തെക്കൂടി തളര്‍ത്തികൊണ്ടിരുന്നു. താമസിയാതെ ആശുപത്രിയുടെ ചുവരുകള്‍ക്ക് നടുവിലേക്ക്‌ മനസ്സ്‌ മരിച്ച ശരീരം പറിച്ചു നടപ്പെട്ടു.
മരണത്തിലേക്കുള്ള ദൂരം കുറഞ്ഞതില്‍ അയാള്‍ സന്തോഷിച്ചു.സാവിത്രിയെ തനിച്ചാക്കണമെന്ന വിഷമം മാത്രം.സാരമില്ല അവളെ അവര്‍ കൊണ്ട് പൊയ്ക്കൊള്ളും . സ്വയം സമാധാനിപ്പിക്കാന്‍ ശ്രമം നടത്തി.
പതിവ്‌ പരിശോധന കഴിഞ്ഞ് നേഴ്സിന് ധൃതിയില്‍ എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുകയാണ് ഡോക്ടര്‍. സാവിത്രിയുടെ മുഖത്ത്‌ പരിഭവം നിഴലിച്ചിരിക്കുന്നു. അതയാളെ വിഷമിപ്പിച്ചു.
അവര്‍ ഡോക്ടറുടെ അടുത്തേക്ക്‌ ചെന്നു.
"കണ്ടിഷന്‍ അല്‍പ്പം മോശമാണ്. ഐ.സി.യു വിലേക്ക് മാറ്റേണ്ടി വരും. നിങ്ങള്‍ ഒറ്റയ്ക്കാണോ?..ബന്ധുക്കളെ ആരെയെങ്കിലും വിളിയ്ക്കൂ...എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍..എന്തു ചെയ്യും...? "
ഡോക്ടറുടെ വാക്കുകള്‍ ശരീരത്തെ തളര്‍ത്തുന്നത് പോലെ സാവിത്രിക്കു തോന്നി.
" മക്കളെ അ...റിയിക്കാം ഡോക്ട..ര്‍..." വാക്കുകള്‍ എവിടെയൊക്കെയോ മുറിഞ്ഞു പോയെങ്കിലും  അവര്‍ പറഞ്ഞൊപ്പിച്ചു .

ഉറക്കം പോലും വെടിഞ്ഞ് തന്നെയും സുശ്രൂഷിച്ച് കൂടെയുണ്ടായിരുന്ന സാവിത്രിയുടെ അഭാവം ഐ.സി.യു വിലെ ദിനങ്ങളില്‍ അയാളെ വല്ലാതെ നിരാശപ്പെടുത്തി. അര്‍ത്ഥശൂന്യമായ തന്റെ ജീവന്റെ ഓരോ തുടിപ്പും നിരീക്ഷിച്ച് ചുറ്റിലും നിലകൊണ്ട യന്ത്രങ്ങളെ അയാള്‍ പരിഹാസത്തോടെ നോക്കി.
വ്യര്‍ഥമായ കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞ് നിസ്വാര്‍ത്ഥമായ ലോകത്തേക്ക് മടങ്ങാന്‍ അയാളുടെ മനസ്സ്‌ വെമ്പല്‍ കൊണ്ടു.
ചുവപ്പ് വരകളായി യന്ത്രങ്ങളില്‍ മിന്നിമറയുന്ന ജീവന്റെ തുടിപ്പുകള്‍ നിലയ്ക്കുന്നതും നോക്കി അയാള്‍ കിടന്നു.

" ഇപ്പോള്‍ ശ്വസിക്കാന്‍ വിഷമം തോന്നുന്നുണ്ടോ...? " പെട്ടന്ന് കടന്നു വന്ന ഡോക്ടര്‍ അയാളുടെ ശ്രദ്ധയെ തിരിച്ചു.
" ഭാര്യക്കും മക്കള്‍ക്കും നിങ്ങളെ കാണണമെന്ന് പറയുന്നു. കൂടുതല്‍ സംസാരിക്കരുത്. " ഡോക്ടര്‍ പുറത്തേക്ക്‌ പോയി.

വാതില്‍ തുറന്ന് അകത്തേക്ക് നോക്കുന്ന കുഞ്ഞു മുഖം അയാളുടെ മുഖത്ത്‌ ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മ്മാരുടെ ശോഭ ചൊരിഞ്ഞു. തന്റെ അമ്മുമോള്‍...
സുധീഷിന്റെ വിരലില്‍ തൂങ്ങി അവള്‍ അയാളുടെ അടുത്തേക്ക്‌ നടന്നു. പതുക്കെ തലയുയര്‍ത്തി ദാമോദരന്‍ നായര്‍ മകനെ നോക്കി.
സുധീഷ് ഇരുകൈകളും കൊണ്ട് പിതാവിന്റെ തളര്‍ന്ന കൈയില്‍ മുറുകെ പിടിച്ചു. നിറഞ്ഞ കണ്ണുകളില്‍ ദു:ഖവും കുറ്റബോധവും ഒരുപോലെ നിഴലിച്ചു നില്‍ക്കുന്നത്‌ ദാമോദരന്‍ നായര്‍ കണ്ടു.
മനസ്സിനെ ചുട്ടുനീറ്റിയിരുന്ന തീക്കനല്‍ മഞ്ഞുതുള്ളി വീണ് കുതിര്‍ന്ന പോലെ.
നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് അടുത്തിരുന്ന തന്റെ മകളെ അയാള്‍ പുഞ്ചിരിയോടെ നോക്കി.അവളുടെ സാരിത്തുമ്പില്‍ പിടിച്ചു നില്‍ക്കുന്ന അപ്പുമോന്റെ കവിളില്‍ പതിയെ തലോടി.

തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന അമ്മുമോളെ അയാള്‍ ചേര്‍ത്തു പിടിച്ചു. " എത്ര നാളായയെന്നറിയ്വോ മുത്തച്ഛനും മുത്തശ്ശിയും മോളെ കാത്തിരിക്കുന്നു..."
"മുത്തച്ഛന്‍ എനിയ്ക്ക് കഥ പറഞ്ഞ് തര്വോ...എന്റെ ക്ലാസ്സിലെ അനുന്റെ ഗ്രന്‍റ്പ അവള്‍ക്ക് എന്നും കഥ പറഞ്ഞു കൊടുക്കൊല്ലോ...?"
അമ്മുമോളുടെ ചോദ്യം എല്ലാവരുടെ ചുണ്ടിലും പുഞ്ചിരി പടര്‍ത്തി.
" മുത്തച്ഛന് അസുഖം മാറട്ടേട്ടോ...എന്നിട്ട് ഒരുപാട് കഥ പറഞ്ഞു തരാട്ടോ മോള്‍ക്ക്‌..."
സന്തോഷം അയാളുടെ കണ്ണുകളില്‍ നിന്നും നീര്‍ത്തുള്ളികളായി ഒഴുകിയിറങ്ങി.    

ഇല്ല...തനിക്ക്‌ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എല്ലാം കാലവും ദൂരവും തീര്‍ത്ത നൈമിഷികമായ അകലം മാത്രം. സ്നേഹത്തിന്റെ ദൃഡതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശക്തമായ ഒന്നും തന്നെയില്ല.
അടുക്കാന്‍ അവസരം വരും വരെ ആയുസ്സുള്ള നീര്‍ക്കുമിളയാണ് അകലം.
വസന്ത കാലത്തെ വരവേല്‍ക്കാനൊരുങ്ങിയ പൂന്തോട്ടം പോലെ അയാളുടെ മനസ്സ്‌ ശാന്തമായി...
സന്തോഷം അലതല്ലിയ നിമിഷങ്ങളെ , ഒരുപാട് കൊതിച്ച കാത്തിരുപ്പിന്റെ ആ വിരാമത്തെ അയാള്‍ ആവോളം ആസ്വദിച്ചു.

സന്തോഷം ശാശ്വതമല്ലെന്നത് അപ്രിയമായ സത്യമായിരിക്കാം.
ജീവന്റെ തുടിപ്പുകള്‍ അളന്ന് ചുറ്റിലും നിരന്നു കിടന്ന യന്ത്രങ്ങളില്‍ ചുവന്ന വരകള്‍ വികലമായി വ്യതിചലിച്ചു.
നേഴ്സുമാരും പിറകിലായി ഡോക്ടറും ധൃതിയില്‍ അവിടേക്ക് കടന്നു വന്നു.
" എന്തു പറ്റി ഡോക്ടര്‍...?" സുധീഷ് ഇടറുന്ന ശബ്ദത്തില്‍ ചോദിച്ചു.
" ക്രിട്ടിക്കലാണ്. എമര്‍ജന്‍സി ഓപറേഷന്‍ വേണം...നിങ്ങള്‍ വിഷമിക്കാതിരിക്ക്, ഞങ്ങള്‍ പരമാവധി ശ്രമിക്കാം.."

അമ്മുമോളുടെയും അപ്പുമോന്റെയും മുഖങ്ങളെ  മറച്ചുകൊണ്ട് ഓപറേഷന്‍ റൂമിന്റെ വാതില്‍ പതുക്കെ അടയുന്നതു വരെ അയാള്‍ അവരെ  തന്നെ നോക്കിക്കിടന്നു.
തളര്‍ന്ന കൈകൊണ്ട് ഡോക്ടറുടെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചു.
ഒരു നിമിഷം ഡോക്ടര്‍ അയാളുടെ കുഴിഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി.

"എന്നെ രക്ഷിക്കില്ലേ...ഡോക്ടര്‍.....എനിയ്ക്ക് ജീവിയ്ക്കണം..."

അയാളുടെ മനസ്സ്‌ മന്ത്രിക്കുന്നത് കണ്ണുകളില്‍ നിന്നും ഡോക്ടര്‍ വ്യക്തമായി വായിച്ചെടുത്തു...



55 അഭിപ്രായങ്ങൾ:

Vipin K Manatt (വേനൽപക്ഷി) said...

സ്നേഹത്തിന്റെ ദൃടതയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ശക്തമായ ഒന്നും തന്നെയില്ല.
അടുക്കാന്‍ അവസരം വരും വരെ ആയുസ്സുള്ള നീര്‍ക്കുമിളയാണ് അകലം.

Unknown said...

കേരളീയ കുടുംബങ്ങളിലെ വൃദ്ധരായ മാതാപിതാക്കൾ അനുഭവിക്കുന്ന, ഇതൊന്നും ചിന്തിക്കാതെ പറന്നുനടക്കുന്ന പുതുതലമുറയെ കാത്തിരിക്കുന്ന, ഒരു വേദനിപ്പിക്കുന്ന ജീവിതാവസ്ഥ.

സ്നേഹത്തിന്റെ ദൃഡത ഇന്ന് എത്ര കുടുംബങ്ങളിൽ കാണുവാൻ സാധിക്കും വിപിൻ? അടുത്തുള്ളപ്പോൾ പോലും, അകലങ്ങളിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ പുതിയ തലമുറ.

ആചാര്യന്‍ said...

നല്ല കഥയാണ്‌ ഇനിയും എഴുതുക

വേണുഗോപാല്‍ said...

നല്ല കഥ .... വാര്‍ധക്യം .. അച്ഛനമ്മമാരെ ഒരു ബാധ്യതയാക്കി മക്കള്‍ക്ക്‌ മുന്നില്‍ നിര്‍ത്തുമ്പോള്‍ അവരെ ഇരു കയ്യും നീട്ടി സ്വീകരിക്കൂ . നാളെ നിങ്ങളും ഈ വരിയുടെ മുന്നില്‍ എത്തെണ്ടവര്‍ എന്ന് തിരിച്ചറിയുക ... നന്നായി എഴുതി

Mohammed Kutty.N said...

ഇത് ഒരു തുടക്കക്കാരന്റെ കഥയാണെന്ന് ഒരിക്കലും തോന്നില്ല.തുടക്കം തന്നെ വളരെ ആകര്‍ഷകമായി.ഓരോ വരിയും ആകാംക്ഷയോടെയാണ് വായിച്ചു തീര്‍ത്തത്.വളരെ നല്ല ശൈലിയും.എന്റെ അകം നിറഞ്ഞ അഭിനന്ദനങ്ങള്‍ !

ഷാജു അത്താണിക്കല്‍ said...

എഴുതാന്‍ കഴിവുണ്ട്, ഒരു നല്ല കഥ
ആശംസകള്‍

Jefu Jailaf said...

വിപിൻ നന്നായി അവതരിപിച്ചല്ലോ.തുടർന്നുള്ള വരികൾക്ക് ആശംസകൾ ..

ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

കഥ വരാളെ നന്നായിഅവതരിപ്പിച്ചു ഇന്നത്ത കാലഘട്ടത്തില്‍ ജമ്നം തന്നമാതാപിതാക്കളെ സംരക്ഷിക്കാന്‍ സമിയില്ലത്ത യുവജനങ്ങള്‍ ജീവിക്കുന്ന കലികാലംഎതൊരു വ്യക്ത്തിയും ആഗ്രഹിക്കുന്നത് വാര്ടക്യത്തില്‍ ഒറ്റപ്പെടല്ലേ എന്നാണ് .നല്ല ഒഴുക്കുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു പ്രതേകിച്ചു തിരങ്ങേടുത്ത പ്രമേയംകൊള്ളാം

മനോജ് കെ.ഭാസ്കര്‍ said...

കഥ നന്നായി അവതരിപ്പിക്കാനായി. അഭിനന്ദനങ്ങള്‍ വിപിന്‍..

Pradeep Kumar said...

നന്നായി അവതരിപ്പിച്ചു. ഇനിയും എഴുതുക.

khaadu.. said...

ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ വിഷയം.... വായിക്കുന്നവനെ ബോറടിപ്പിക്കാതെ എഴുതി.... എല്ലാ ഭാവുകന്കളും... ഇനിയും എഴുതുക...

sarath sankar said...

ആദ്യ ശ്രേമം വിജയം തന്നെ ....എല്ലാ ഭാവുകങ്ങള് നേരുന്നു ...

വാല്യക്കാരന്‍.. said...

നല്ല കഥ..
ക്ലച്ച് മാറ്റിപ്പിടിച്ചപ്പോ സംഗതി രസായിട്ടോ..
അല്ലേലും ഇപ്പോഴും ഒന്നിന്മേ കൂടുനത് രസല്ല...

Njanentelokam said...

വിഷയത്തില്‍ പുതുമയില്ലെങ്കിലും എഴുതാനുള്ള കഴിവ്‌ പ്രകടമായുണ്ട്.അപാകതകള്‍ ക്രമേണ ശരിയായിക്കൊള്ളും. വിവരണങ്ങള്‍ ഒഴിവാക്കി സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് വായിക്കുന്ന ആള്‍ക്ക് കാര്യം മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുക.
ആശംസകള്‍

Arjun Bhaskaran said...

കവിത മാത്രമല്ല.. വേനല്‍ പക്ഷിക്ക് കഥയും പറയാന്‍ അറിയാം.. ഒരു നല്ല ഹൃദയസ്പര്‍ശിയായ കഥ

ajith said...

നല്ല കഥ. സാധാരണ ഈ വിഷയം കഥയാക്കുമ്പോള്‍ മക്കള്‍ വരാറേയില്ല. ഇവിടെ കുറ്റബോധവുമായി മകന്‍ വന്നത് നല്ലൊരു വായന സമ്മാനിച്ചു.

Biju Davis said...

നന്നായി വിപിൻ! പ്രമേയവും, അവതരണവും കൊള്ളാം..

സ്വന്തം സുഹൃത്ത് said...

തുറന്നു പറയട്ടെ.. നല്ല കഥ.. ഒത്തിരി ഇഷ്ടപ്പെട്ടു.! ഇന്നത്തെ പല കുടുംബങ്ങളിലും സമാനമായ അനുഭവങ്ങള്‍ കാണാം....ഇനിയും എഴുതുക. ആശംസകള്‍ !

Noushad Koodaranhi said...

ആദ്യ ശ്രമത്തിന്റെ പരാധീനതകള്‍ ഒന്നുമില്ലാതെ
നന്നായി പറഞ്ഞു.
കൂടുതല്‍ എഴുതൂ...ആശംസകള്‍...!

പൈമ said...

നന്നായിട്ടുണ്ട് വിപിന്‍ ...ഭാവുകങ്ങള്‍

kochumol(കുങ്കുമം) said...

കഥ നന്നായി അവതരിപ്പിച്ചു ....പല കുടുംബത്തിന്ടെയും ഇന്നത്ത അവസ്ഥ ഇതൊക്കെ തന്നെ ....ആര്‍ക്കും സമയം ഇല്ലാത്തതാണ് കാരണം സ്നേഹകുറവു ആയിരിക്കില്ല .എന്നാല്‍ അങ്ങനുള്ളതും ഉണ്ട് താനും ....കഥ നല്ല രീതിയില്‍ കൊണ്ടെത്തിക്കാന്‍ വിപിന് സാധിച്ചു

ഒരു ദുബായിക്കാരന്‍ said...

പരീക്ഷണം നന്നായിട്ടുണ്ട്..മനസ്സിനെ സ്പര്‍ശിച്ചു എഴുതാനുള്ള കഴിവുണ്ട്..ഇനിയും എഴുതൂ..ആശംസകള്‍

Arunlal Mathew || ലുട്ടുമോന്‍ said...

ആദ്യത്തെ കഥയ്ക്ക് ആശംസകള്‍... നന്നായി അവതരിപ്പിച്ചു... ഇനിയും നല്ല നല്ല കഥകള്‍ പോരട്ടെ...

കൊമ്പന്‍ said...

കൂട്ട് കുടുംബ വെവസ്ഥിതിയില്‍ നിന്ന് അണു കുടുംബ ത്തിലേക്ക് വഴിമാറിയ ഇന്നിന്റെ ലോകത്തെ പഴ മനസ്സിന്‍ നൊമ്പരം
ആദ്യമായിട്ടാ കഥ എയുതുന്നത് എന്ന് പറഞ്ഞത് കൊണ്ട് പറയുകയാ
നിങ്ങള്‍ക്ക് പറ്റിയ പണി ഇത് തന്നെയാ

ഷാജി പരപ്പനാടൻ said...

Nannayi avatharippichu iniyum ezhuthuka

Lipi Ranju said...

ആദ്യമായി എഴുതിയതാണെന്ന് തോന്നുന്നേ ഇല്ലാ ! നല്ല അവതരണം... അജിത്തെട്ടന്‍ പറഞ്ഞപോലെ സാധാരണ കഥകളില്‍ മക്കള്‍ വരാറില്ല, ഇവിടെ മക്കള്‍ വന്നതും അവരുടെ മുഖത്തെ കുറ്റബോധവും ഒക്കെ നല്ലൊരു വായന നല്‍കി.

mayflowers said...

മുകളില്‍ പലരും പറഞ്ഞ പോലെ തുടക്കക്കാരന്റെ സൃഷ്ട്ടിയാണെന്ന് തോന്നുന്നേയില്ല.ശരിക്കും മനസ്സില്‍ത്തട്ടിയ എഴുത്ത്.
കൂടുതല്‍ എഴുതൂ.എല്ലാവിധ ആശംസകളും.

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി കുട്ടാ! മോന്റെ വീട് അരീക്കോട് എവിടെയാ? എന്തു ചെയ്യുന്നു?

Sabu Hariharan said...

ധാരാളം എഴുതൂ. ആശംസകൾ.

Kattil Abdul Nissar said...

ഇനിയും നന്നാവട്ടെ

ഉമ്മു അമ്മാര്‍ said...

ആദ്യമായി എഴുതിയതാണെന്ന് പറയണ്ടായിരുന്നു വളരെ നന്നായിട്ടുണ്ട് .. ഇന്നിന്റെ ദുര്‍വ്വിധി .. കൂട്ടുകുടുംബമെല്ലാം അണുകുടുംബം ആയി ചുരുങ്ങിയപ്പോള്‍ നാം അറിയാത്ത കുറെ നൊമ്പരങ്ങള്‍ ഉണ്ട് അവരുടെ തേങ്ങലുകള്‍ അവരുടെ മോഹങ്ങള്‍ നാം കേള്‍ക്കാതെ പോകുന്നു.. നമുക്ക് വലുത് നമ്മുടെ മക്കള്‍ ഇത് പോലെ ആയിരുന്നു പണ്ട് അവരുടെ മനസും ഓര്‍ക്ക്ക നമുക്കും നാളെ ഈ ഗതി വരില്ലെന്ന് ആര് കണ്ടു.. ഇനിയും ഒത്തിരി എഴുതുക.. ഭാവുകങ്ങള്‍.. വളരെ ഇഷ്ട്ടായി ഈ പോസ്റ്റ്‌..

അരുണകിരണങ്ങള്‍ said...

adhyathe kathayanannu vishwasikkan pattunnilla.iniyum ezhuthanam....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കഥ നന്നായി ,ഒരല്‍പം വ്യത്യസ്തമായി പറഞ്ഞു .

Vipin K Manatt (വേനൽപക്ഷി) said...

@ഷിബു തോവാള: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.അതെ,മക്കളുടെ അകല്‍ച്ച അവരെ എത്രത്തോളം വേദനിപ്പിക്കും എന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമം.അഭിപ്രായത്തിനു ഹൃദ്യമായ നന്ദി.
@ആചാര്യന്‍:വായനക്ക് ഒത്തിരി നന്ദി.
@വേണുഗോപാല്‍: ഇഷ്ടപെട്ടത്തില്‍ സന്തോഷം വേണുവേട്ടാ. നന്ദി.
@Mohammedkutty irimbiliyam: വളരെ നന്ദി മാഷേ.
@ഷാജു അത്താണിക്കല്‍: ഒത്തിരി നന്ദി.
@Jefu Jailaf: നന്ദി ജെഫുക്കാ.
@ഇടശ്ശേരിക്കാരന്: വളരെ നന്ദി അഭിപ്രായത്തിനു.
@മനോജ് കെ.ഭാസ്കര്‍: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.അഭിപ്രായത്തിനു നന്ദി.
@Pradeep Kumar: നന്ദി മാഷേ.
@khaadu..: ഒത്തിരി നന്ദി അഭിപ്രായത്തിനു.

Vipin K Manatt (വേനൽപക്ഷി) said...

@sarath sankar: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.അഭിപ്രായത്തിനു ഹൃദ്യമായ നന്ദി.
@വാല്യക്കാരന്‍ന്‍: അതെ.ഒരു പുതിയ പരീക്ഷണം:). ഇഷ്ടപെട്ടത്തില്‍ നന്ദി.
@നാരദന്‍:വായനക്കും നിര്‍ദേശങ്ങള്‍ക്കും ഒത്തിരി നന്ദി.
@mad|മാഡ്-അക്ഷരക്കോളനി.കോം: ഒന്ന് മാറ്റി പിടിച്ചതാ:) നന്ദി അര്‍ജുനേട്ടാ
@ajith: ഇഷ്ടപെട്ടത്തില്‍ ഒത്തിരി സന്തോഷം അജിത്തേട്ടാ.
@Biju Davis: നന്ദി ബിജുവേട്ടാ.
@സ്വന്തം സുഹൃത്ത്:നന്ദി ജിമ്മിച്ചേട്ടാ.
@Noushad Koodaranhi: ഒത്തിരി നന്ദി.
@Pradeep paima:അഭിപ്രായത്തിനു നന്ദി.
@kochumol(കുങ്കുമം): തീര്‍ച്ചയായും അതുതന്നെയായിരിക്കും കാരണം. ഇഷ്ടപെട്ടത്തില്‍ ഒത്തിരി സന്തോഷം.

Vipin K Manatt (വേനൽപക്ഷി) said...

@ഒരു ദുബായിക്കാരന്‍: നന്ദി ഷജീര്‍ക്കാ.
@Arunlal Mathew || ലുട്ടുമോന്‍: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.ഒത്തിരി നന്ദി അഭിപ്രായത്തിനു.
@കൊമ്പന്‍: നന്ദി ഇക്കാ. ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഞാന്‍ ഇനിയും എഴുതും, പറഞ്ഞേക്കാം..:))
@പരപ്പനാടന്‍: ഒത്തിരി നന്ദി.
@Lipi Ranju: അഭിപ്രായത്തിനു ഒത്തിരി നന്ദി ലിപിച്ചേച്ചീ.
@mayflowers: വേനല്‍പക്ഷിയിലേക്ക് സ്വാഗതം. ഒത്തിരി നന്ദി .
@ശങ്കരനാരായണന്‍ മലപ്പുറം: നന്ദി മാഷേ. അരീക്കോടിനും കൊണ്ടോട്ടിക്കും ഇടയിലായി ആണ്. ഇപ്പോള്‍ B.Sc Comp.Science കഴിഞ്ഞു.
@Sabu M H: വേനല്‍പക്ഷിയിലേക്ക് സ്വാഗതം. വായനക്ക് നന്ദി.
@Kattil Abdul Nissar: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.ഒത്തിരി നന്ദി.
@ഉമ്മു അമ്മാര്‍: വേനല്‍പക്ഷിയിലേക്ക് സ്വാഗതം. അഭിപ്രായത്തിനു ഹൃദ്യമായ നന്ദി.
@അരുണകിരണങ്ങള്‍: വേനല്‍പക്ഷിയിലേക്ക് സ്വാഗതം.വളരെ നന്ദി.
@സിയാഫ് അബ്ദുള്‍ഖാദര്‍:വേനല്‍പക്ഷിയിലേക്ക് സ്വാഗതം. അഭിപ്രായത്തിനു ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.

മൻസൂർ അബ്ദു ചെറുവാടി said...

നല്ല കഥ. ഇഷ്ടപ്പെട്ടു

kanakkoor said...

കഥ നന്നായി. എങ്കിലും കവിതയാണ് താങ്കളുടെ തട്ടകം എന്ന് തോന്നി. ചില വരികള്‍ വളരെ നന്നായി. ഉദാഹരണത്തിന്
" അടുക്കാന്‍ അവസരം വരും വരെ ആയുസ്സുള്ള നീര്‍ക്കുമിളയാണ് അകലം."
കഥയിലും കവിതയുണ്ട്.,

ശിഖണ്ഡി said...

കഥ ഇഷ്ടപ്പെട്ടു. മടുപ്പ് തോനിയില്ല. വെത്യസ്തമായിട്ടുണ്ട്... ആസംഷകള്‍

faisu madeena said...

കഥ നന്നായിരിക്കുന്നു ...ഇഷ്ട്ടപ്പെട്ടു ...അവസാനം ഗംഭീരമായി ...താങ്ക്സ്

ആഷിക്ക് തിരൂര്‍ said...

കലക്കിട്ടാ............................... വീണ്ടും വരാം ..... സസ്നേഹം ......

ഒറ്റയാന്‍ said...

വിപിന്‍,

വളരെ നന്നായെഴുതി.
ആദ്യ കഥയെന്ന്‌ തോന്നുന്നില്ല.
സാമൂഹികപ്രസക്തിയുള്ള വിഷയം.
കഥ അവസാനിപ്പിച്ച രീതിയും ഭംഗിയായി.

ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

jesty said...

good. very good

ശ്രീജിത് കൊണ്ടോട്ടി. said...

കഥ നന്നായിട്ടുണ്ട് വിപിന്‍. വ്യത്യസ്തമായ അവതരണവും.. !

Anil cheleri kumaran said...

കഥയും ടൈറ്റിലും ഇഷ്ടപ്പെട്ടു. ഇനിയുമെഴുതുക.

റിഷ് സിമെന്തി said...

കഥ നന്നായിട്ടുണ്ട്..

Unknown said...

നല്ല അവതരണം വായനാസുഖം സമ്മാനിക്കുന്നു

Admin said...

കഥ നന്നായി വിപി...
ആദ്യ എഴുത്താണോ..
എങ്കില്‍ ഒന്നുകൂടി നന്നായി..

നിസാരന്‍ .. said...

കഥയുടെ പേരാണിങ്ങോട്ടു ആകര്‍ഷിച്ചത്. പേരിനോട് നീതി പുലര്‍ത്തി

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane..........

Joselet Joseph said...

<<>>

എത്ര സുന്ദരമായ എഴുത്താണെന്നോ?!! പ്രത്യാശയോടെ അവസാനിപ്പിച്ചതും ഇഷ്ടമായി.

Unknown said...

വളരെ നന്നായിരിക്കുന്നു വിപിന്‍..വീണ്ടും കാണാം..

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെട്ടുപോകുന്ന എല്ലാ വ്യക്ത്തിയും ആഗ്രഹിക്കുന്നത് ......

നന്നായിരിക്കുന്നു!!
ആശംസകള്‍!!

നാമൂസ് പെരുവള്ളൂര്‍ said...

അമ്മുമോള്‍ക്കിന്നമ്മൂമ്മയില്ല,
അമ്മക്ക് നാളെ അമ്മുമോളും .!~

Post a Comment

ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...