
ചിന്തകൾക്ക് കനം വെക്കൂമ്പോൾ ആശയങ്ങൾ ജനിക്കും. ആശയങ്ങൾ അക്ഷരങ്ങളെ ശ്വാസം മുട്ടിക്കും, വാക്കുകളായി പെയ്തിറങ്ങാൻ അവ കൊതിക്കും. കഥയായ്, കവിതയായ് പെയ്തിറങ്ങുന്ന വാക്കുകളെ കൂട്ടിവെക്കാൻ ഒരു കൂട് തേടി അലയുകയായിരുന്നു വേനൽപക്ഷി. പറിപ്പറന്ന് ഒടുവിൽ ഈ ബൂലോകത്ത് എത്തി. നന്മയുടെ നിറമുള്ള ഒരുപാട് അക്ഷരക്കൂടുകൾ ഇവിടെ കണ്ടു. അവക്കിടയിൽ ഒരു കൊച്ചു കൂടൊരുക്കാൻ വേനൽപക്ഷിയും തീരുമാനിച്ചു. മനസ്സിൽ നിന്നും കടമെടുത്ത ഒരുപിടി വാക്കുകൾ വെച്ച് ചെറിയൊരു കൂടുണ്ടാക്കി. അല്ലെങ്കിലും വലുപ്പത്തിൽ എന്ത് കാര്യം, “വല്യതല്ലെങ്കിലും നല്ലതാവണം” എന്ന പക്ഷക്കാരനാണു വേനൽപക്ഷി.
ആശയങ്ങൾ അക്ഷരങ്ങളാകുമ്പോൾ അവ കൂട്ടിൽ നിരത്താം. കൂടുകൾ കയറിയിറങ്ങുമ്പോൾ ഈയുള്ളവന്റെ കൂട്ടിലും ഒന്നു കയറുക. ആത്മർഥമായ അഭിപ്രായങ്ങൾ, അവ അഭിനന്ദനങ്ങളായാലും വിമർശനങ്ങളായാലും അറിയിക്കുക. നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ തയ്യാറാണു വേനൽപക്ഷി. എങ്കിൽ വേനൽപക്ഷിയും ചിറകടിച്ച് പറന്നോട്ടെ ഈ ബൂലോകത്ത്...
18 അഭിപ്രായങ്ങൾ:
ബൂലോകത്തേക്ക് സ്വാഗതം.... എഴുത്തിന്റെ ലോകത്ത് ചിറകടിച്ചുയരാന്‍ ഈ വേനല്‍ പക്ഷിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു..
waiting for your posts...
Drishya
ബൂലോകത്തേക്ക് സ്വാഗതം... എല്ലാ ഭാവുകങ്ങളും
@INTIMATE STRANGER: നന്ദി....വീണ്ടും വരിക. ഒരു കവിതയുടെ പണിപ്പുരയിലാണു. പെട്ടന്നു തന്നെ പോസ്റ്റ് ചെയ്യാം.
@ചന്തു നായർ: പ്രോത്സാഹനത്തിനു നന്ദി....ഇനിയും വരണം
Dear Friend,
Hearty Welcome to Bhoolokam!
Do express your thoughts and ideas freely!
You're blessed when words are at your fingertips!
hope the bird can fly higher!:)
Good Luck!
Sasneham,
Anu
@anupama: ഹൃദ്യമായ ആശംസകൾക്ക് നന്ദി....ഇനിയും വരിക.
സ്വാഗതം പക്ഷീ :)
ഒട്ടും ധൈര്യപെടണ്ട. കടന്നു പോന്നോളു ;)
ആശംസകള്‍....!
ധൈര്യമുണ്ടെങ്കിലും ചെറിയൊരു പേടിയില്ലായ്മ....:) നന്ദി, ചെറുതിന്റെ വലിയ സ്വാഗതത്തിനു.ഇനിയും വരിക.
എഴുതുക.എഴുത്തിനെ വിലയിരുത്തി അഭിപ്രായം പറയുന്ന, ആത്മവിശ്വാസം തരുന്ന നന്മനിറഞ്ഞ ഒരുപാട് പേര് ഇവിടെ ഉണ്ട്.എഴുതി പ്രസിദ്ധീകരിക്കുക.
@Pradeep Kumar: പ്രോത്സാഹനത്തിനു നന്ദി....ഇനിയും വരിക.
വേനല്പ്പക്ഷിക്ക് ഭാവുകങ്ങളോടെ സ്വാഗതം..
പറക്കുന്ന പക്ഷിയുടെ വിരിഞ്ഞ ചിറകിനു കീഴില്‍ നന്മയുടെ ലോകം മാത്രം പുലരട്ടെ..
@Kavya: ഒത്തിരി നന്ദി....ഇനിയും വരുമല്ലോ.....
അനിയന് കുട്ടാ.. സ്വാഗതം.. ഈ വരവ് പുതുമുഖങ്ങള്‍ക്ക് പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു.
ഡാ നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്, ഉം അങ്ങനെ ഒരു നവോദയന്‍ കൂടെ ബൂലോകത്തേയ്ക്ക് :) സ്വാഗതം
mad|മാഡ്: അർജുനേട്ടാ, വന്നതിനും സ്വാഗതം ആശംസിച്ചതിനും ഒത്തിരി നന്ദി...
@ഓലപ്പടക്കം: നവോദയൻ ബ്ലോഗർ പുലികൾക്കിടയിൽ ചെറിയൊരു പക്ഷി.....അത്രേ ഉള്ളു എന്റെ പ്രവീണേ...:)സ്വാഗതത്തിനു നന്ദി.
വേനല്‍ പക്ഷി അതിന്റെ കൂട് കണ്ടെത്തിയിരിക്കുന്നു .....
@kochumol(കുങ്കുമം): :)
പക്ഷി ചിറകടിച്ച് പറന്നുവന്നു...സ്വാഗതം
:) നന്ദി..:)
Post a Comment