Subscribe:

Ads 468x60px

.

Pages

Sunday, August 14, 2011

സ്വാതന്ത്ര്യത്തിന്റെ കയ്പ്പ്ന്നീ സ്വാതന്ത്ര്യപ്പുലരിയിൽ
മൂവർണ്ണക്കൊടി വാനിലുയരെപ്പറത്തി
സ്വാതന്ത്ര്യത്തിരുമധുരം പതിയെ നുണയുന്ന
വേളയിലൊരു നിമിഷം വരൂ സോദരാ നമുക്കാ
കാലചക്രം വെറുതെ പിറകോട്ടു തിരിച്ചു നോക്കാം.

തൊലി ചുളിഞ്ഞെങ്കിലും തളരാത്ത കൈകൊണ്ടവിടെ
ചർക്കയിൽ നിനക്കു തുണിനെയ്യുന്ന യോഗിയെക്കണ്ടറിയാതെ
തല കുനിക്കാതിരുന്നാൽ അത്ഭുതം.
ഒടുവിലാ ചങ്കിൽത്തറച്ച കൂരമ്പിനും
നീയിന്നു വാഴ്ത്തുന്ന സ്വാതന്ത്ര്യത്തിൻ ഗന്ധമുണ്ട്.

കാൽ തളരാതെ കൈ വിറക്കാതെയിനിയും നടക്കുക പിറകോട്ട്.

വെള്ളക്കാരന്റെ വെടിക്കോപ്പിനെതിരെ സധൈര്യം,
അടിപതറാതെ പോരാടും നിൻ സോദരെക്കണ്ടോ?
കറുത്ത ചോര മണ്ണിൽ പടരുമ്പോളവിടെ,
സ്വാതന്ത്ര്യത്തിൻ ചിത്രം തെളിയുന്നത്
മിഴിനിറയെ പാർക്ക നീ.

നിന്റെ സ്വാതന്ത്ര്യം കവരാൻ നിയമമൊരുക്കിയവർക്ക്,
വിപ്ലവം കൊണ്ട് മറുപടി കൊടുത്ത ധീരരെക്കാൺക.
അവരോടുചേർന്ന് ‘ഇങ്ക്വിലാബ്’ വിളിച്ചാകഴുമരം പൂകാൻ,
തിളക്കുന്നുണ്ടോ ഒരിറ്റു രക്തമെങ്കിലും നിൻ സിരകളിൽ.

അധികാരക്കസേരയിലിരുന്നാക്രോശത്തോടെ
തൻ പേരിരക്കുന്നവനോട്,
‘ആസാദെ’ന്നുറക്കെയുരിയാടാൻ വിറക്കാത്ത
നാക്കുള്ളൊരുത്തനെ നിറയെക്കാൺക നീ.

ജാലിയൻവാലാബാഗിന്റെ മണ്ണിൽ നിന്റെ സ്വാതന്ത്ര്യം
ചർച്ചയാക്കിയവർക്കെതിരെയുതിർന്ന പടക്കോപ്പിൻ,
കാഹളം മുഴങ്ങുന്നില്ലേ കഠോരം നിൻ കർണങ്ങളിൽ.
നിന്റെ സ്വാതന്ത്ര്യത്തിനു മധുരമേകാൻ ദണ്ഡിയുടെ
മണൽപ്പരപ്പിലുപ്പ് കുറുക്കിയവരെ തഴയുന്ന,
ലാത്തിക്കു കീഴേ പടച്ചട്ട തീർക്കാൻ സധൈര്യനാണോ നീ.

അവിടെയാ കൽക്കരി വണ്ടിയിൽ നിൻ കണ്ണെത്തിയില്ലേ?
അവരന്നു ശ്വസിക്കാതെ കരുതിവെച്ച പ്രാണവായു,
നിൻ സ്വാതന്ത്ര്യത്തിനുയിരേകിയെന്നോർത്ത്,
ഇരുമിഴികളിലൊന്നെങ്കിലും ഈറനണിയുന്നുണ്ടോ.

ഇവിടെ നീ കണ്ടറിഞ്ഞ ഗാന്ധിതൻ ക്ഷമയും,
ഭഗതിൻ കരുത്തും കൈയ്യിൽ മുറുകെപ്പിടിച്ചി-
ന്നിലേക്കു മടങ്ങിവന്നൊരുതവണകൂടി
സ്വാതന്ത്ര്യത്തിൻ മധുരം നുണയുക.
അത്ഭുതം വേണ്ടയൊരിത്തിരി കയ്പ്പുതോന്നിയെങ്കിൽ,
ആ മധുരത്തിൻ മഹത്വം നീ തിരിച്ചറിഞ്ഞതായിരിക്കാം!.

20 അഭിപ്രായങ്ങൾ:

മല്ലുണ്ണി said...

swathantram nammude jeevaamruthamanu.jay bharath mathaa..

താന്തോന്നി/Thanthonni said...

വന്ദേ മാതരം...

Jefu Jailaf said...
This comment has been removed by the author.
Jefu Jailaf said...

നല്ല രീതിയില്‍ അവതരിപ്പ്ചിരിക്കുന്നു. . സ്വാതന്ത്ര്യ ദിനാശംസകള്‍..

ഓർമ്മകൾ said...

നല്ല അവതരണം.... ആശംസകൾ

വാല്യക്കാരന്‍.. said...

സ്വാതന്ത്ര്യദിനാശംസകള്‍ ബായ്..

ഷാജു അത്താണിക്കല്‍ said...

ജെയ് ഹിന്ദ്
ആശംസകൾ

mad|മാഡ് said...

വളരെ നന്നായി മനസിനെ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു വിപിന്‍..സ്വാതന്ത്രത്തിന്റെ നല്ല വശങ്ങള്‍ മാത്രം കണ്ടു ബോറടിച്ച പുതു തലമുറയ്ക്കൊരു ഉണര്‍ത്തു പാട്ട് ആകട്ടെ വിപിന്‍ നല്‍കിയ ഈ സന്ദേശം..

ajith said...

സ്വാതന്ത്ര്യം തന്നെ ജീവിതം..

mohammedkutty irimbiliyam said...

സ്വാതന്ത്ര്യം നുണയുന്ന നിമിഷങ്ങളില്‍ നമുക്ക് അസ്വാതന്ത്ര്യത്തിന്റെ കൈപ്പുനീര്‍ കുടിക്കുന്നവരെയും ഓര്‍ക്കാം...
വരികള്‍ നന്നായി.ആശംസകള്‍ ...

കുമാരന്‍ | kumaran said...

സ്വാതന്ത്ര്യദിനാശംസകൾ..

പരപ്പനാടന്‍ said...

സോറി എനിക്ക് ഇപ്പോഴാണ് ഓഫീസില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയത്... വായിച്ചു നന്നായി ഇഷ്ടപ്പെട്ടു, പറ്റുമെങ്കില്‍ ആ കല്ലെടുത്ത്‌ എല്ലാവരും എന്നെ എറിഞ്ഞോളൂ...ഇവിടെ വരാന്‍ വൈകിയതിനു,

ചെറുത്* said...

ചില കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലൊരു വിങ്ങല്‍ ഉണ്ടാകാറുണ്ട്. അവസാന വരികളിലെത്തിയപ്പോള്‍ അതുപോലൊരു അനുഭവം. വരികളിലെ ഭാവം. അത് ഒത്തിരിയങ്ങ് ഇഷ്ടപെട്ടു ചെറുതിന്. അഭിനന്ദങ്ങള്‍ വേനല്‍ പക്ഷി.

ഒരു ദുബായിക്കാരന്‍ said...

കുറച്ചു വൈകിപ്പോയി..
"ഇവിടെ നീ കണ്ടറിഞ്ഞ ഗാന്ധിതൻ ക്ഷമയും,
ഭഗതിൻ കരുത്തും കൈയ്യിൽ മുറുകെപ്പിടിച്ചി-
ന്നിലേക്കു മടങ്ങിവന്നൊരുതവണകൂടി
സ്വാതന്ത്ര്യത്തിൻ മധുരം നുണയുക"
നല്ല വരികള്‍ ..ആശംസകള്‍

സ്വന്തം സുഹൃത്ത് said...

ഇവിടെ എത്താന്‍ എന്തില്‍ നിന്നോ സ്വാതന്ത്ര്യം കിട്ടിയത് ഇപ്പോഴാണ്.

നല്ല കവിത..സ്വാതന്ത്ര്യത്തിന്‍റെ ഓര്മമയില്‍ നിന്ന് എഴുതിയതിന് ആശംസകള്‍!

നിശാസുരഭി said...

:)

സ്വാതന്ത്ര്യം :)

വെള്ളരി പ്രാവ് said...

പറന്നിവിടെ എത്താന്‍ വൈകി ...
ഞാനും ഒരു പറവ.

വേനൽപക്ഷി said...

മല്ലുണ്ണി ,താന്തോന്നി, Jefu Jailaf, ഓർമ്മകൾ, വാല്യക്കാരന്‍., ഷാജു അത്താണിക്കല്‍ എല്ലാവർക്കും നിറഞ്ഞ സ്നേഹത്തോടെ നന്ദി...

വേനൽപക്ഷി said...

നന്ദി അർജുനേട്ടാ, സ്വാതന്ത്ര്യത്തിനു പിന്നിലെ ത്യാഗത്തെ ഒന്ന് ചികഞ്ഞെടുക്കാനുള്ള എളിയ ശ്രമം മാത്രം..
അജിത്തേട്ടൻ,മുഹമ്മദ്കുട്ടി മാഷ്,കുമാരേട്ടൻ..എല്ലാവർക്കും നന്ദി..

വേനൽപക്ഷി said...

@പരപ്പനാടൻ: ഇക്കാ, സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഒടിവന്നു വായിച്ചതിനു നന്ദി..ഇവിടെ ഉള്ള കല്ലെല്ലാം പക്ഷിയെ എറിയാൻ ബുക്ക്‌ ചെയ്തതാണു..ഏറു വേണമെങ്കിൽ കല്ലും കൊണ്ട്‌ വരണം...:))
​@ചെറുത്‌: ചെറുതിന്റെ കമന്റ്‌ എന്നെ വളരെ അധികം സന്തോഷിപ്പിക്കുന്നു...നന്ദി..

ഷജീർക്കാ, ജിമ്മിച്ചേട്ടാ...വൈകിയാലും വന്നല്ലോ..അതുമതി..ഒത്തിരി നന്ദി..

@നിശാസുരഭി: വന്നതിനും...നിറഞ്ഞ പുഞ്ചിരിക്കും നന്ദി..

@വെള്ളരി പ്രാവ്: ഹാവൂ..വേറെയും പറവകൾ ഉണ്ടല്ലേ...കണ്ടതിൽ ഒത്തിരി സന്തോഷം...:)

Post a Comment

ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...