Subscribe:

Ads 468x60px

.

Pages

Wednesday, August 24, 2011

മൃതിയില്ലാത്ത സ്വപ്നങ്ങൾ.നസ്സിലുറങ്ങുന്ന സ്വപ്നങ്ങൾക്ക്‌
വിളറിയ വെളുപ്പ്‌ നിറമാണ് .
ചങ്ങലക്കിട്ട ഭ്രാന്തന്റെ ജല്പനങ്ങളാണ് .
അവയുടെ ചലനമില്ലാത്ത ചിറകുകൾക്ക്‌
കൂട്ടിലടച്ച കിളിയുടെ നിസ്സഹായതയാണ് .

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണ് പ്രണയം!.
മരിക്കാത്ത ഓർമ്മകൾക്ക്‌
മറവിയുടെ ചായം പൂശുമ്പോൾ,
ഉറങ്ങുന്ന സ്വപ്നങ്ങളായി അവ
മനസ്സിൽ ചേക്കേറും.

തുറന്നുവിട്ട സ്വപ്നങ്ങൾക്ക്‌
മഴവില്ലിന്റെ നിറമാണ് .
കണ്ണീരിന്റെ നനവുള്ളവക്കും
ഒളിമങ്ങാത്ത ശോഭയാണു!.

അതിരില്ലാത്ത നീലാകാശത്ത്‌
സ്വപ്നങ്ങളെ തുറന്നുവിട്ട്‌,
അലയൊതുങ്ങിയ കടൽക്കരയിൽ
നനവ്‌ വറ്റാത്ത മണൽത്തിട്ടയിൽ
ചേർന്നുകിടക്കാനാണ് എനിക്കിഷ്ടം.
അനന്തതയിൽ അവ അലഞ്ഞു നടക്കട്ടെ,
നൂലില്ലാപ്പട്ടങ്ങളെപ്പോലെ
സ്വതന്ത്രസഞ്ചാരം നടത്തട്ടെ!.

കൈയ്യെത്താത്ത അകലങ്ങളിലാണെങ്കിലും
എന്റെ സ്വപ്നങ്ങൾ എന്റേത്‌ മാത്രമാണ് .
അസ്തിത്വം തേടി അവ കാലാന്തരങ്ങളിൽ
എന്നിലേക്ക്‌ തിരികെ വരും...
എന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ
സ്വയം ത്യജിച്ച്‌,
യാഥാർത്ഥ്യത്തിനു വഴി മാറും.
ചിലത്‌ ലക്ഷ്യം മറന്ന്‌, രക്തം പൊടിഞ്ഞ്‌,
മോഹങ്ങളെ നിറം കെടുത്തും.
പ്രത്യാശയുടെ പുതുജീവനേകി
വീണ്ടും ഞാനവയെ
വിഹായസ്സിലേക്കയക്കും.

ഒടുവിൽ മൃതിയെന്നെ പുൽകുമ്പോളും
ഒരായിരം സ്വപ്നങ്ങൾ നീലാകാശത്ത്‌
നിറഞ്ഞ്‌ നിൽക്കും..
മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...!


42 അഭിപ്രായങ്ങൾ:

mad|മാഡ്-അക്ഷരക്കോളനി.കോം said...

അല്പം വിരഹമാര്‍ന്ന സ്വപ്‌നങ്ങള്‍ ആണല്ലോ..നിറം കൊടുക്കൂ...

jayarajmurukkumpuzha said...

valare nannayittundu....... abhinandanagal.....

മഖ്‌ബൂല്‍ മാറഞ്ചേരി said...

കൈയ്യെത്താത്ത അകലങ്ങളിലാണെങ്കിലും
എന്റെ സ്വപ്നങ്ങൾ എന്റേത്‌ മാത്രമാണു....
....................................................
കലക്കി മാഷേ ...

ഷാജു അത്താണിക്കല്‍ said...

ർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണു പ്രണയം!.

നല്ല വരികള്‍

Jefu Jailaf said...

കല്ലെറിയുന്നില്ല നമിക്കുന്നു വാക്കുകളെ..

kochumol(കുങ്കുമം) said...

സ്വപ്നങ്ങള്‍ക്ക് യാഥാര്‍തധ്യവുമായി സൌഹൃതമില്ല ........".എന്റെ സ്വപ്നങ്ങൾ എന്റേത്‌ മാത്രമാണു"........ വരികള്‍നന്നായിട്ടുണ്ട്

വേനൽപക്ഷി said...

@mad|മാഡ്-അക്ഷരക്കോളനി.കോം:യാഥാർത്ഥ്യത്തിനു വഴി മാറുന്ന സ്വപ്നങ്ങൾ ചുരുക്കമല്ലേ?? അതുകൊണ്ടായിരിക്കാം..നിറം കൊടുത്തുകൊണ്ടേ ഇരിക്കുന്നു...:​ഒത്തിരി നന്ദി

@jayarajmurukkumpuzha:വളരെ നന്ദി അഭിപ്രായത്തിനു..

@മഖ്‌ബൂല്‍ മാറഞ്ചേരി:നന്ദീട്ടോ...വന്നതിനും അഭിപ്രായത്തിനും കൂട്ടിൽ ചേർന്നതിനും...

വേനൽപക്ഷി said...

@ഷാജു അത്താണിക്കല്‍: ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം.....

@Jefu Jailaf: തങ്കൾക്ക് എന്റെ കൂപ്പുകൈ....

@kochumol(കുങ്കുമം): വായിച്ചതിലും ഇഷ്ടമായതിലും സന്തോഷം..

dilsha said...

msouhrdathe snehikkunna priya suhrthe njan idhiloode adhyamaayan ippo thonunu ente vazhi pizhachillenn

oru nalla suhrthide adhikarathode thanne parayatte kurach mathram ezhudade orupad ezhdooo

swapnagal naleyum pulariyundann ormipikkunnavayan nalla swapnagal kanan idavaratte

ashamsakal

raihan7.blogspot.co

dilsha said...

othiri nannayittund

കൊമ്പന്‍ said...

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണു പ്രണയം!.
ആശയ സംബുഷ്ട്ടമായ വരികള്‍ ആശംസകള്‍

ചെറുത്* said...

അല്പം കാല്പനികത കൂടി പോയെങ്കിലും മൊത്തത്തില്‍ ഒരു രസമൊക്കെയുണ്ട് വായനക്ക്. മനസ്സിലാക്കി എടുക്കാനാണ് പാട്പെടുന്നത്. പല വരികളും ആശയം കൊണ്ടും വാക്കുകളിലെ വ്യത്യസ്തതകൊണ്ടും നന്നായി. ആശംസകള്‍ വേനല്‍‌പക്ഷി. കാണാം ട്ടാ.

സ്മിത said...

നല്ല കവിത .ആശംസകള്‍---ഒരു പുതുമുഖം

ഋതുസഞ്ജന said...

നല്ല വരികള്‍

അനശ്വര said...

നിറങ്ങളാല്‍ ചാലിച്ച മനോഹരമായ വരികള്‍..വായിക്കാന്‍ നല്ല രസം തോന്നി.. വായിച്ചു കഴിയുമ്പോള്‍ ഒന്നൂടെ വായിക്കാന്‍ തോന്നും വിധം മുഷിപ്പില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്..ആശംസകള്‍..

Lipi Ranju said...

തുറന്നുവിട്ട സ്വപ്നങ്ങൾക്ക്‌
മഴവില്ലിന്റെ നിറമാണു.
കണ്ണീരിന്റെ നനവുള്ളവക്കു പോലും
ഒളിമങ്ങാത്ത ശോഭയാണു!
നല്ല വരികള്‍... പിന്നെ എന്തിനാ വെറുതെ ഈ പക്ഷിയെ കല്ലെറിയുന്നത്‌ ! :)

വേനൽപക്ഷി said...

@dilsha: പ്രിയ സുഹ്രുത്തേ, ഈ നല്ല വാക്കുകള്‍ക്ക് നിറഞ്ഞ നന്ദി...

@കൊമ്പന്‍: അഭിപ്രായത്തിനും കുട്ടില്‍ കുടിയതിനും ഒത്തിരി നന്ദി.

@ചെറുത്*:എന്റെ ചെറുതെ, എഴുതി വന്നപ്പോ കുറച്ച് ഓവറായി പോയി ലെ..ഹി..ഹി..ആശംസകള്‍ക്ക് പെരുത്ത നന്ദി..അതിലെന്താ സംശയം കാണാം ന്നെ..

വേനൽപക്ഷി said...

@സ്മിത: വളരെ നന്ദി..ഞാനും തുടങ്ങിട്ടെ ഉള്ളുട്ടോ..

@ഋതുസഞ്ജന: വേനല്‍പക്ഷിയുടെ കുട്ടിലേക്ക് സ്വാഗതം..:)
അഭിപ്രായത്തിനു നിറഞ്ഞ നന്ദി..ഇനിയും വരുമാല്ലോ..

@അനശ്വര: വേനല്‍പക്ഷിയുടെ കുട്ടിലേക്ക് സ്വാഗതം..:)
സന്തോഷം നല്‍കുന്ന അഭിപ്രായത്തിനു നന്ദി..

@Lipi Ranju: ലിപിചേച്ചി കല്ലെറിയാതെ വിട്ടല്ലോ..ഒത്തിരി നന്ദീട്ടോ...:))

priyag said...

ഒടുവിൽ മൃതിയെന്നെ പുൽകുമ്പോളും
ഒരായിരം സ്വപ്നങ്ങൾ നീലാകാശത്ത്‌
നിറഞ്ഞ്‌ നിൽക്കും..
മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...!

എനിക്ക് ഇഷ്ട്ട പെട്ട വരികള്‍ . കവിതയെപ്പറ്റി ഒന്നും പറയാന്‍ ഞാന്‍ ആളല്ല എങ്കിലും വീണ്ടും വായിക്കാന്‍ തോന്നുന്ന ഒരു സുഖം വരികള്‍ക്ക് ഉണ്ട്.

പരപ്പനാടന്‍ said...

മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...

ബഷീര്‍ ജീലാനി said...

good

രഞ്ജിത്ത് കലിംഗപുരം said...

ഉറക്കത്തിലും ഉണർവ്വിലും സ്വപ്നങ്ങൾ മാത്രമെ എന്നോടൊപ്പമുള്ളൂ....

സ്വപ്നങ്ങൾ മാത്രമാണെന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്നത്...

സ്വപ്നമണെന്റെ ദൈവം....

"മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...!"
അതോ
"മൃതി പുണരാതെന്റെ സ്മൃതിയുമായ്‌...!" ?

നൊച്ചിൽക്കാട് said...

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണ് പ്രണയം!.
മരിക്കാത്ത ഓർമ്മകൾക്ക്‌
മറവിയുടെ ചായം പൂശുമ്പോൾ,
ഉറങ്ങുന്ന സ്വപ്നങ്ങളായി അവ
മനസ്സിൽ ചേക്കേറും.

അനീഷ്‌ പുതുവലില്‍ said...

മൂക്കോളം മുങ്ങുമ്പോഴും ഒരു കച്ചി തുരുമ്പായി മനസ്സ്സില്‍ നിറയുന്നതീ സ്വപ്നം.. കവിതയും പ്രമേയവും നന്നായ്‌..

Satheesan said...

സ്വപ്നങ്ങള്‍ക്ക് മൃതി ഇല്ലാതിരിക്കട്ടെ ...

നിശാസുരഭി said...

അതിരില്ലാത്ത നീലാകാശത്ത്‌
സ്വപ്നങ്ങളെ തുറന്നുവിട്ട്‌,
അലയൊതുങ്ങിയ കടൽക്കരയിൽ
നനവ്‌ വറ്റാത്ത മണൽത്തിട്ടയിൽ
ചേർന്നുകിടക്കാനാണ് എനിക്കിഷ്ടം..

കവിത നന്നായിട്ടൊ..

ഏകലവ്യ said...

മനസ്സിന്‍റെ നൊമ്പരങ്ങളും ചിന്തകളും പ്രതീക്ഷകളും കവിതകളായി നൂലില്ലാപ്പട്ടങ്ങളെപ്പോലെ
സ്വതന്ത്രസഞ്ചാരം നടത്തട്ടെ!...

നന്ദി ഈ കവിത വായിക്കാന്‍ അവസരം ഒരുക്കിയതിന്..

ajith said...

കൊള്ളാം, ഇഷ്ടപ്പെട്ടു

സ്വന്തം സുഹൃത്ത് said...

നല്ല കവിത...!

സുഹൃത്തേ പുതിയ പോസ്റ്റുകള്‍ക്ക് ദയവായി മെസ്സേജ് അയക്കുമല്ലോ

വാല്യക്കാരന്‍.. said...

നല്ല കവിത..
തിരക്കൊഴിഞ്ഞ നേരമില്ല..
അതാ അഭിപ്രായം പറയാന്‍ സമയം കിട്ടാത്തത്..
ഇഷ്ട്ടപ്പെട്ടൂട്ടോ..
ഇനിയും പോരട്ടെ ഇത് പോല്‍ മനസ്സിലാകുന്ന കവിതകള്‍..

മയില്‍പീലി said...

ഒടുവിൽ മൃതിയെന്നെ പുൽകുമ്പോളും
ഒരായിരം സ്വപ്നങ്ങൾ നീലാകാശത്ത്‌
നിറഞ്ഞ്‌ നിൽക്കും..
മൃതി പുണരാത്ത
എന്റെ സ്മൃതിയുമായ്‌...!

വേണുഗോപാല്‍ said...

നല്ല കവിത .....വിപിന്‍ ....

അലയൊതുങ്ങിയ കടൽക്കരയിൽ
നനവ്‌ വറ്റാത്ത മണൽത്തിട്ടയിൽ
ചേർന്നുകിടക്കാനാണ് എനിക്കിഷ്ടം.
അനന്തതയിൽ അവ അലഞ്ഞു നടക്കട്ടെ,
നൂലില്ലാപ്പട്ടങ്ങളെപ്പോലെ..... ഈ വരികള്‍ ഇഷ്ടമായില്ല എന്ന് പറയാന്‍ എനിക്കാവില്ല . പറഞ്ഞാല്‍ അത് വിരോധാഭാസമാകും. ഇനിയും വരാം,,,,,,

ഓർമ്മകൾ said...

Nalla kavitha... Valare manoharam....Nalla kavitha... Valare manoharam....

faisalbabu said...

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണ് പ്രണയം!.
-----------------------------
ഈ വരികള്‍ക്ക് താഴെ എന്റെയും ഒരു കയ്യൊപ്പ്‌

രമേശ്‌ അരൂര്‍ said...

ഈ പക്ഷിയുടെ മനം ,വേനല്‍ ചൂടിന്റെ പാട്ടുകളുമായി പാറുമ്പോളും വരാനിരിക്കുന്ന മഴക്കുളിരിന്റെ സ്വപ്നങ്ങളില്‍ മുഴുകിത്തണുക്കട്ടെ..
നല്ല വരികള്‍ക്ക് ആശംസകള്‍ :) ‌

Arunlal Mathew || ലുട്ടുമോന്‍ said...

നല്ല കവിത........

100000 ആശംസകള്‍ ........

kanakkoor said...

സുഹൃത്തേ "....സ്വപ്‌നങ്ങള്‍ - നല്ല ഒരു കവിത. വളരെ ഇഷ്ട്ടപ്പെട്ടു. അഭിനന്ദനങ്ങള്‍
{തീര്‍ച്ചയായും കല്ലെറിയെണ്ട കവിതയല്ല ഇത്. }

ഒരു ദുബായിക്കാരന്‍ said...

വിപിന്‍ വായിക്കാന്‍ വൈകിയെങ്കിലും ഈ നല്ല കവിതയ്ക്ക് അഭിനദ്ധനങ്ങള്‍.

Vipin K Manatt (വേനൽപക്ഷി) said...

@priyag: വേനല്‍പക്ഷിയുടെ കൂട്ടിലേക്ക് സ്വാഗതം:)വായനക്ക് നന്ദി..ഇനിയും വരുമല്ലോ:)

@പരപ്പനാടന്‍: നന്ദി ഇക്കാ:)

@ബഷീര്‍ ജീലാനി: സ്വാഗതം..വേനല്‍പക്ഷിയുടെ കൂട്ടിലേക്ക്..വായനക്ക് ഒത്തിരി നന്ദി.

@രഞ്ജിത്ത് കലിംഗപുരം: വായനക്ക് നന്ദി സുഹൃത്തേ. അങ്ങനെയും ആകാം ലെ:)

@നൊച്ചിൽക്കാട്: വേനല്‍പക്ഷിയുടെ കൂട്ടിലേക്ക് സ്വാഗതം:)വായനക്ക് നന്ദി..ഇനിയും വരിക:)

@അനീഷ്‌ പുതുവലില്‍: അതെ, സ്വപ്‌നങ്ങള്‍ തന്നെയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.വായനക്ക് ഒത്തിരി നന്ദി.

@Satheesan: സ്വാഗതം,വേനല്പക്ഷിയുടെ കൂട്ടിലേക്ക്..നന്ദി.ഇനിയും പ്രതീക്ഷിക്കുന്നു:)

@നിശാസുരഭി: ഇഷ്ടപെട്ടത്തില്‍ ഒത്തിരി സന്തോഷം..നന്ദി:)

@ഏകലവ്യ: നന്ദി അഖീ വായനക്ക്:)

@ajith: അജിത്തേട്ടാ, ഇഷ്ടപെട്ടത്തില്‍ സന്തോഷം..ഒത്തിരി നന്ദി:)

@സ്വന്തം സുഹൃത്ത്: ജിമ്മിച്ചായാ അഭിപ്രായത്തിനു നന്ദി..തിര്‍ച്ചയായും അറിയിക്കാം:)

Vipin K Manatt (വേനൽപക്ഷി) said...

@വാല്യക്കാരന്‍: വായനക്ക് നന്ദി സുഹൃത്തേ.:)

@മയില്‍പീലി: ഒത്തിരി നന്ദി.ഇനിയും വരുമല്ലോ:)

@വേണുഗോപാല്‍: അഭിപ്രായത്തിനു നിറഞ്ഞ നന്ദി വേണുവേട്ടാ:)

@ഓർമ്മകൾ: വളരെ നന്ദി സുഹൃത്തേ:)

@faisalbabu: നന്ദി ഇക്കാ..ഇനിയും വരുമാല്ലോ..:)

@രമേശ്‌ അരൂര്‍: ആശംസകള്‍ക്ക് ഒത്തിരി നന്ദി രമേശേട്ടാ:)

@ Arunlal Mathew || ലുട്ടുമോന്‍: വേനല്പക്ഷിയുടെ കൂട്ടിലേക്ക് സ്വാഗതം സുഹൃത്തേ:)..വായനക്ക് നന്ദി.

@kanakkoor: ഇഷ്ടപെട്ടത്തില്‍ ഒത്തിരി സന്തോഷം.നന്ദി ഇനിയും വരുമല്ലോ:)

@ഒരു ദുബായിക്കാരന്‍: വൈകിയാണെലും വന്നല്ലോ ,ഷജീര്‍ക്കാ:)ഒത്തിരി സന്തോഷം.വായനക്ക് നന്ദി:)

khaadu.. said...

ഓർമ്മകൾക്ക്‌ കാവലിരിക്കുമ്പോളും,
സ്വപ്നങ്ങൾക്ക്‌ മറവിയോടാണ് പ്രണയം!....


നല്ല വരികള്‍....

greeshma said...

aashayasambushttamaaya varikalkkoppam.....varthamaanakalathilekku oru ethinottavum ...vithumbunna manasinte kannadiyum....aashamsakal... vaikipoyo njan?

Post a Comment

ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...