Subscribe:

Ads 468x60px

.

Pages

Friday, July 29, 2011

മഴക്ക് പറയാനുള്ളത് !!!


ഴക്കൊരുപാട് പറയാനുണ്ടായിരുന്നു.
വേദനയുടെ, വിരഹത്തിന്റെ ആത്മാവിൽ തട്ടു-
മായിരം കാവ്യശകലങ്ങൾ.
ചിരിയുടെ, ചിന്തയുടെ ചേതോഹരമായ
ഒരുപാട് ഓർമ്മച്ചീളുകൾ.

കരിമേഘത്തിൻ കൽത്തുറങ്കിൽ
നിന്നൊരു കുഞ്ഞു കണമായ് പൊഴിഞ്ഞ്
മണ്ണിൽ മരുപ്പച്ച തീർക്കുന്നോരീ ക്ഷണത്തിൽ
ഒരുപാട് ഹൃദയങ്ങളെ തൊട്ടറിയുന്നവൾ.

നിറമില്ലാതൂർന്നു വീഴുന്നു പാരിൽ നിന്നെങ്കിലും
നിറമാർന്ന മഴവില്ല് ചമക്കുന്നു മണ്ണിലും മനസ്സിലും.
കുളിരാർന്ന മഴയുടെ ഭാവവും താളവും
തണലാക്കി വിരിയുന്നു മണ്ണിൽ പൂക്കളും പ്രണയവും.

കരിപുരണ്ട കാഴ്ച്ചകൾ ഈ ഭൂവിൽ കാണവേ-
യവളുടെ കണ്ണീർ നിറക്കുന്നു നദികളെ.
ചിലനേരം രൗദ്രയായ് ഹനിക്കുന്നു ഭൂവിനെയും
അതിൽ വാഴും ആയിരം കിരാത ഹൃദയങ്ങളെയും.

മഴ മൗനിയാണെന്നൊരു അന്ധവിശ്വാസം
ഈ മണ്ണിലാരോ മന്ത്രിച്ചിരുന്നു.
മാനവ മനസ്സിന്റെ  നന്മയും തിന്മയും
മഴയായ് പൊഴിയുന്നു മൂകമീ ഭൂമിയിൽ.25 അഭിപ്രായങ്ങൾ:

സ്വന്തം സുഹൃത്ത് said...

മഴയുടെ നാക്ക് ആയതിനു ,വാക്ക് ആയതിനു നന്ദി..
വീണ്ടും എഴുതുക.. ആശംസകള്‍.. !

nandini said...

കരിമേഘത്തിൻ കൽത്തുറങ്കിൽ
നിന്നൊരു കുഞ്ഞു കണമായ് പൊഴിഞ്ഞ്
മണ്ണിൽ മരുപ്പച്ച തീർക്കുന്നോരീ ക്ഷണത്തിൽ
ഒരുപാട് ഹൃദയങ്ങളെ തൊട്ടറിയുന്നവൾ

കൊള്ളാം നന്നായിട്ടുണ്ട്

Raveena Raveendran said...

മഴ മൗനിയാണെന്നൊരു അന്ധവിശ്വാസം
ഈ മണ്ണിലാരോ മന്ത്രിച്ചിരുന്നു.

മഴയോളം വാചാലമായി മറ്റൊന്നില്ല

ഞാന്‍ said...

ഏതു വികാരത്തോടെ മഴയെ സമീപിച്ചാലും ആ ഫീലിംഗ് പതിന്മടങ്ങ്‌ മനസ്സില്‍ നിറയുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അത് പോലെ ഒന്നാണ് കടല്‍ സന്തോഷത്തോടെ സമീപിച്ചാല്‍ കൂടുതല്‍ സന്തോഷം തോന്നും ദുഖമാണെന്കില്‍ അതും കൂടും.
നല്ല എഴുത്ത്.ഇനിയും കൂടുതല്‍ നന്നായി എഴുതാന്‍ സാധിക്കട്ടെ. ആശംസകള്‍

^^ ^^ വേനൽപക്ഷി ^^ ^^ said...

@സ്വന്തം സുഹൃത്ത്: മണ്ണിന്റെയും, മഴയുടെയും പുഴയുടെയുമെല്ലാം വാക്കാവേണ്ടത് മനുഷ്യൻ തന്നെയല്ലേ...... നന്ദി സുഹൃത്തെ

@nandini: ഒത്തിരി നന്ദി....

@Raveena Raveendran: ശരിയാണു. മഴ മൗനത്തിലും വാചാലയാണു....നന്ദി.

@ഞാന്‍: താങ്കൾ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.പുഴയും അതുപോലെ അല്ലെ?...നന്ദി.

mad|മാഡ് said...

വിപിന്‍ നന്നായി എഴുതി മഴയെ കുറിച്ച് ആലോചിക്കാത്ത അതിന്റെ സുഗന്ധം നനയാത്ത വിരഹത്തില്‍ മഴയോട് കൂടെ വിതുമ്പാത്ത ആരും തന്നെ ഉണ്ടാവില്ല. ഒരു വേനലിലെ മുഴുവന്‍ സന്തോഷങ്ങളും സങ്കടങ്ങളും കുത്തി തിമിര്‍ത്തു പെയ്യുന്ന ഒരു മഴയിലേക്ക് ആവാഹനം ചെയ്യപെടുന്നുണ്ടാവാം.. അത് കൊണ്ടാകാം മഴയ്ക്ക്‌ ഒരുപാട് പറയാന്‍ ഉള്ളത്...നന്നായി എഴുതി. ഇനിയും നല്ല രചനകള്‍ വരട്ടെ

കെ.എം. റഷീദ് said...

ചാറ്റല്‍ മഴയായി തുടങ്ങി പെരുമഴയായി പെയ്തിറങ്ങുവാന്‍
വേനല്‍പക്ഷിക്കും കഴിയുമാറാകട്ടെ

നെല്ലിക്ക )0( said...

ആശംസകള്‍.. !

INTIMATE STRANGER said...

വായിച്ചു..നന്നായിട്ടുണ്ട്

വാല്യക്കാരന്‍.. said...

ഇതു മഴക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.
വിരഹത്തിന്റെ,
സന്തോഷത്തിന്റെ,
ആര്‍ത്തലപ്പിന്റെ,
ശാന്തിയുടെ...
അങ്ങനെ അങ്ങനെ...

നല്ല ശക്തമായ എഴുത്ത്.
തുടരൂ..

^^ ^^ വേനൽപക്ഷി ^^ ^^ said...

@mad|മാഡ്: അതെ, എല്ലാം മഴയിലേക്ക് ആവാഹിക്കപ്പെടുന്നുണ്ടാകാം...നന്ദി അർജുനേട്ടാ..

@കെ.എം. റഷീദ് : ഇക്കാ, ആശംസകൾക്ക് നന്ദി....

@നെല്ലിക്ക )0(: ഒത്തിരി നന്ദി.

@INTIMATE STRANGER: വന്നതിനും വായിച്ചതിനും നന്ദി

^^ ^^ വേനൽപക്ഷി ^^ ^^ said...

@വാല്യക്കാരന്‍: അതെ സുഹൃത്തേ...വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം....

ശങ്കരനാരായണന്‍ മലപ്പുറം said...

മഴ ആസ്വദിച്ചു!

വി കെ ബാലകൃഷ്ണന്‍ said...

പറഞ്ഞതിലേറെ പറയാനില്ലേ മഴയ്ക്ക് ?

^^ ^^ വേനൽപക്ഷി ^^ ^^ said...

@ശങ്കരനാരായണന്‍ മലപ്പുറം: ഇവിടെ വന്ന് മഴയെ ആസ്വദിച്ചതിനു ഒത്തിരി നന്ദി

@വി കെ ബാലകൃഷ്ണന്‍: തീർച്ചയായും. എന്റെ മഴയെക്കാൾ ഏറെ പറയാനുണ്ടാകും മാഷിന്റെ മഴക്ക്..ലോകപരിചയം കൂടും തോറും മഴയെ വിവിധ അർഥ തലങ്ങളിൽ നോക്കിക്കാണാനാകും.വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

jayarajmurukkumpuzha said...

nannayittundu........ aashamsakal........

കുമാരന്‍ | kumaran said...

കീരാത ഹൃദയങ്ങളെയും...
‘കിരാത’ എന്നായിരിക്കില്ലേ?

കവിത കൊള്ളാം.

^^ ^^ വേനൽപക്ഷി ^^ ^^ said...

@jayarajmurukkumpuzha: വന്നതിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം....

@കുമാരന്‍ | kumaran: കവിതയുടെ ഒഴുക്കിനു വേണ്ടിയാണു അങ്ങനെ കൊടുത്തത്. തിരുത്തിയിട്ടുണ്ട്. വന്നതിനും തെറ്റ് തിരുത്തിയതിനും ഒത്തിരി നന്ദി.

രഞ്ജിത്ത് കലിംഗപുരം said...

കവികളിനിയും വരുന്നുണ്ടല്ലോ ബൂലോകത്തേയ്ക്ക്.......

നല്ല കവിത...ഇഷ്ടമായി............

^^ ^^ വേനൽപക്ഷി ^^ ^^ said...

ഇഷ്ടപെട്ടതിനു നന്ദി.....:)

നിശാസുരഭി said...

ഇഷ്ടം

ajith said...

മഴമഴാ കുടകുടാ...

^^ ^^ വേനൽപക്ഷി ^^ ^^ said...

@ajith: :))

അവന്തിക ഭാസ്ക്കര്‍ said...

മഴയ്ക്ക്‌ ഇനിയുമെന്തൊക്കെയോ പറയാനുണ്ട്, ഒന്ന് ചെവിയോര്‍ത്തു നോക്കൂ..
ഒരുപാട് ഹൃദയങ്ങളെ തൊട്ടറിയുന്ന മഴയ്ക്ക്‌ ഇനിയും ഒരുപാട് പറയാനുണ്ട്.

Anonymous said...

Mazha ennum nanutha ormayan.....orupaad nashtathinte....pakshee eppo mazhakkalangal ellam nettangalan....eniyum nannayi ezhudu....

Post a Comment

ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...