Subscribe:

Ads 468x60px

.

Pages

Thursday, August 4, 2011

യാത്രക്കൊടുവിൽ

ട്ടിവളർത്തിയ പെറ്റമ്മയോടൊരു
നന്ദിവാക്കുരിയിടാതെ,
ഏകലവ്യന്റെ ത്യാഗത്തിന്റെ കഥ ചൊല്ലിപ്പഠിപ്പിച്ച
ഗുരുനാഥനൊരു പരിഹാസപ്പുഞ്ചിരി നൽകി,
ഗാന്ധി ചിരിക്കുന്ന കടലാസു തുണ്ടും,
മടിശീല നിറയെ മഞ്ഞലോഹവും മോഹിച്ച്
യാത്ര തുടങ്ങി.

പോകും വഴി കൈത്താങ്ങ് നൽകിയ,
വിഡ്ഡികളെന്നവൻ മനസ്സിൽ കുറിച്ച,
ഒരു പറ്റം സുഹൃത്തുക്കളുടെ കൈകളറുത്ത്
ചന്തയിൽ കച്ചവടച്ചരക്കാക്കി.

ഏകാന്തതയിൽ ദാഹിച്ചപ്പോൾ
സ്നേഹത്തിന്റെ പാനപാത്രം തുറന്നു നീട്ടിയ
പ്രേമഭാജനത്തിന്റെ മാനത്തിനു വില പറഞ്ഞ്
പിന്നെയും മുന്നോട്ട്.

ആരോ കറുത്ത വാക്ക് പറഞ്ഞപ്പോൾ
ചോര മണക്കുന്ന കൈകൊണ്ട്
അനാഥാലയത്തിൽ അത്താഴം വിളമ്പി,
വഴിവക്കിൽ വെറുതെ നിന്നവർക്ക് പണം കൊടുത്ത്
സൽപ്പേരിനു കനം കൂട്ടി.

ഒടുവിൽ എല്ലാം നേടിയെന്നു സ്വയം ആരോപിച്ച്
പണപ്പെട്ടിയുടെ താക്കോൽ ചങ്കിൽ കോർത്ത്
ദീർഘമായൊരു നെടുവീർപ്പിട്ട്
ഉമ്മറത്തെ ചാരുകസേരയിൽ ഞെളിഞ്ഞിരിക്കാൻ തുനിഞ്ഞു

കൈയ്യിലൊരു കുരുക്കിട്ട കയറുമായി
കന്നാലിപ്പുറത്തൊരാൾ പടിപ്പുര കടന്നുവന്നു.
ചെവിയിൽ പതുക്കെ മന്ത്രിച്ചു
“പോകാം”
“പൊന്നും പണവും പണ്ടവുമൊന്നും എടുക്കേണ്ട കെട്ടോ”


41 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ said...

അതേ
ഇറപ്പായും പോകേണ്ടിവരും, വെട്ടിപിടിച്ചതും,കയ്യില്‍ കെട്ടിയ താക്കോലും, മനസ്സിലെ കൂടി കുറച്ച കാല്‍കുലേടറുമെല്ലാം ഉപേക്ഷിച്ച് പോകാം

നല്ല വരികള്‍

ചെറുത്* said...

ഹമ്പടാ..... എന്തൊക്കെയോ കരുതിയുറപ്പിച്ച് തന്നെയാണെന്ന് തോന്നുന്നു വേനല്‍ പക്ഷിയുടെ വരവ്. ഇഷ്ടപെട്ടു.

പഥികൻ said...

അത്യാധുനിക ഗദ്യകവിതകൾ എനിക്കു മനസ്സിലാകില്ല :( എന്റെ ആസ്വാദനനിലവാരം തീരെ പഴഞ്ചനാണ്‌.

faisu madeena said...

കൊള്ളാം ...എനിക്കിഷ്ടപ്പെട്ടു ...!

ശ്രീജിത് കൊണ്ടോട്ടി. said...

നല്ലവരികള്‍.. കവിത ഇഷ്ടപ്പെട്ടു...

ഓര്‍മ്മകള്‍ said...

ഇഷ്ടപ്പെട്ടു.....

സ്വന്തം സുഹൃത്ത് said...

ജീവിതസത്യം നന്നായി പറഞ്ഞിരിക്കുന്നു .. ആശംസകള്‍ ..!

Unknown said...

നന്നായിരിക്കുന്നു .. ഇനിയും എഴുതൂ
@രഞ്ജിത്ത് thanks for sharing

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

കൈയ്യിലൊരു കുരുക്കിട്ട കയറുമായി
കന്നാലിപ്പുറത്തൊരാള്‍ പടിപ്പുര കടന്നുവന്നു.
ചെവിയില്‍ പതുക്കെ മന്ത്രിച്ചു
“പോകാം”
“പൊന്നും പണവും പണ്ടവുമൊന്നും എടുക്കേണ്ട കെട്ടോ”

വേനല്പക്ഷീ..........

കവിതന്നന്നായി കെട്ടോ...
തുടക്കം കത്തിയാളുന്നു...

ഇനിയും ഇനിയും ജ്വലിക്കട്ടെ നാളങ്ങള്‍....

(melcow amarettan )

Mohammed Kutty.N said...

ജീവിതാനുഭവങ്ങളാണല്ലോ രചനകള്‍ .അതിനു ജീവിതത്തിന്‍റെ ചെത്തവുംചൂരും കാണും ...നന്നായി.ആശംസകള്‍ ...

ചീരാമുളക് said...

നന്നായിട്ടുണ്ട്. ഇഷ്ടായി.

ഉസ്മാൻ കിളിയമണ്ണിൽ said...

സല്‍പ്പേര് ചുരത്താന്‍ പാകത്തില്‍ കനത്ത അകിടും മുലയുമുള്ള വിശുദ്ധപശുക്കളെ പോറ്റാന്‍ വല്ലാതെ തിടുക്കം കൂട്ടുന്ന ദുര്മ്മേദസ്സു കള്‍ക്ക് നേരെ ചൂണ്ടിയ വെടിക്കോപ്പിലുണ്ട് കവിതയത്രയും...!
നമുക്ക് കറുത്ത വാക്കുകള്‍ പറഞ്ഞു കൊണ്ടേയിരിക്കാം. അത്താഴപ്പട്ടിണിക്കാര്‍ക്ക് അത്രയെങ്കിലും ആശ്വാസമാവുമല്ലോ..!
അഭിനന്ദനങ്ങള്‍..!!!

Jefu Jailaf said...

വരികൾ ഗംഭീരം..

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു said...

കൊള്ളാം അനിയാ. ജീവിതത്തിന്റെ നിരര്‍ത്ഥതകളെ മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!!! ഇനിയും എഴുതൂ.

Vipin K Manatt (വേനൽപക്ഷി) said...

@ഷാജു അത്താണിക്കല്‍: എല്ലാം അതുവരെ മാത്രം...നന്ദി.ഇനിയും വരുമല്ലോ..

@ചെറുത്*: ഹ..ഹ..ഇതൊരു പാവം പക്ഷിയല്ലേ..ഇഷ്ടപെടതിൽ സന്തോഷം.

@പഥികൻ: പഴയ കവിതകൾ ഒരുപാട് ഇഷ്ടമാണെങ്കിലും,വൃത്തവും മറ്റുമൊന്നും വലിയ പിടിയില്ലാത്തതിനൽ അങ്ങനെ എഴുതാൻ അറിയില്ല..ക്ഷമിക്കുമല്ലോ..വന്നതിനു ഒത്തിരി നന്ദി

@faisu madeena: ഇഷ്ടപെട്ടതിൽ സന്തോഷം. ഇനിയും വരുമല്ലോ..

@ശ്രീജിത് കൊണ്ടോട്ടി: നമ്മൾ അയൽക്കാരാണല്ലോ..:) എന്റെ സ്വദേശം അരീക്കോടാണു. ഇഷടപെട്ടതിനു നന്ദി.

@ഓർമ്മകൾ: ഒത്തിരി നന്ദി.

Lipi Ranju said...

പറയാനുള്ളത് സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ , ശക്തമായി തന്നെ പറഞ്ഞു. ഒരുപാട് ഇഷ്ടമായി...

Vipin K Manatt (വേനൽപക്ഷി) said...

@സ്വന്തം സുഹൃത്ത് :നന്ദി ജിമ്മിച്ചേട്ടാ...
@Sankar Amarnath :സുഹൃത്തേ നന്ദി...ഇനിയും വരുമല്ലോ..
@രഞ്ജിത്ത് കലിംഗപുരം:ഒത്തിരി നന്ദി,ആയിക്കോട്ടെ ശ്രമിക്കാം..:)thanks for melcow.
@mohammedkutty irimbiliyam:വന്നതിനും ഇഷ്ടപെട്ടതിനും നന്ദി മാഷേ.
@ചീരാമുളക് :ഒത്തിരി നന്ദി..ഇനിയും വരുമല്ലോ..
@ഉസ്മാന്‍ കിളിയമണ്ണില്‍:ശക്തമായ വിലയിരുത്തലിനു ഒത്തിരി നന്ദി.
@Jefu Jailaf:വളരെ നന്ദി..
@സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു :ഷാബുച്ചേട്ടാ സന്തോഷം, ഇനിയും വരുമല്ലോ..
@Lipi Ranju:വന്നതിലും ഇഷ്ടപെട്ടതിലും ഒത്തിരി നന്ദി..

ഒരു ദുബായിക്കാരന്‍ said...

നല്ല കവിത ..ലളിതമായ വരികള്‍..ആശംസകള്‍ അനിയാ

ഷാജി പരപ്പനാടൻ said...

വേനല്‍ പക്ഷിയുടെ വിതുമ്പല്‍ ഗമ്പീരമായിട്ടുണ്ട്, കവിതയുടെ ആകാശം മുട്ടെ പറക്കാന്‍ ഈ വേനല്‍ പക്ഷിക്കാവട്ടെ...ആശംസകള്‍ ....

Vipin K Manatt (വേനൽപക്ഷി) said...

@ഒരു ദുബായിക്കാരന്‍:ഷജീർക്കാ..വന്നതിലും ഇഷ്ടപെട്ടതിലും സന്തോഷം.

@പരപ്പനാടന്‍:ഹൃദ്യമായ ആശംസകൾക്ക് ഒത്തിരി നന്ദി.

Arjun Bhaskaran said...

വിപിന്‍ വളരെ നന്നായി അവതരിപ്പിച്ചു. സാധാരണക്കാരന് മനസിലാക്കാന്‍ കഴിയുന്ന ഭാഷയും, അര്‍ഥവും.. ഇനിയും നല്ല നല്ല പോസ്റ്റുകള്‍ വരട്ടെ

Unknown said...

: )

ശങ്കരനാരായണന്‍ മലപ്പുറം said...

കവിതയെക്കുറിച്ച് ആധികാരികമായി പറയാന്‍ എനിക്കറിയില്ല. എങ്കിലും വിപിന്‍ കവിതയിലൂടെ അവതരിപ്പിച്ച ആശയം നന്നായി.

വി കെ ബാലകൃഷ്ണന്‍ said...

നന്നായിട്ടുണ്ട്.

Vipin K Manatt (വേനൽപക്ഷി) said...

@mad|മാഡ് : അർജുനേട്ടാ വളരെ നന്ദി. തീർച്ചയായും ശ്രമിക്കാം.

@~ex-pravasini*: ആ ചിരി കണ്ടാൽ അറിയാം ഇഷ്ടപെട്ടു എന്നു..:)). വന്നതിനു ഒത്തിരി നന്ദി താത്താ.

@ശങ്കരനാരായണന്‍ മലപ്പുറം: അഭിപ്രായത്തിനു വളരെ നന്ദി.

@വി കെ ബാലകൃഷ്ണന്‍: ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

പോകുമ്പോൾ ഒന്നുമെടുക്കാൻ കന്നാലിപ്പുറത്തിരിക്കുന്ന മനുഷ്യൻ സമ്മതിക്കില്ലെന്നറിഞ്ഞിട്ടും പടു വിഡ്ഡികളായ നമ്മൾ കൊന്നും കൊല വിളിച്ചും സമ്പാദിച്ച് കൊണ്ടേ ഇരിക്കുന്നു.. വെറും കൈയ്യോടെ പോകാൻ..
നല്ല വരികൾ.. ആശംസകൾ..!!

കുഞ്ഞൂസ് (Kunjuss) said...

ജീവിതത്തിന്റെ അര്‍ത്ഥശൂന്യത ലളിതമായ കവിതയിലൂടെ നന്നായി പറഞ്ഞു ട്ടോ...

Naseef U Areacode said...

അത്രയേയുള്ളൂ.. വെട്ടിപ്പിടിച്ചതും കട്ടുപിടിച്ചതും എല്ലാം ഉപേക്ഷിച്ച് ഒരു യാത്ര...

ഇഷ്ടപ്പെട്ടു.. എല്ലാ ആശംസകളൂം

Bibinq7 said...

നന്നായിരിക്കുന്നു...

Unknown said...

സൂപ്പെര്‍ബ്..
ഇഷ്ടപ്പെട്ടു.. :)

എഴുത്ത് തുടരട്ടെ, ആശംസകള്‍

ajith said...

നഗ്നനായി ഞാന്‍ ലോകത്തില്‍ വന്നൂ
നഗ്നനായ് തന്നെ പോകുമേ
ലോകത്തീന്നെനിക്കില്ല യാതൊന്നും
എന്റെ കൂടങ്ങു പോരുവാന്‍...

(സാധു കൊച്ചുകുഞ്ഞുപദേശി)

എന്‍.ബി.സുരേഷ് said...

അതെ കൊന്നും കൊല വിളീച്ചും ഒരുവിധം ഇളവേൽക്കാൻ തുടങ്ങുമ്പോൾ തീരും കാലം. അലക്സാണ്ടർ സെമിത്തേരിയിലേക്ക് പോയത് ശവപ്പെട്ടിയ്ക്ക് പുറത്ത് ഇരുവശത്തേക്കും കൈകൾ നീട്ടിവച്ചായിരുന്നല്ലോ

Unknown said...

മടിശീല നിറയെ മഞ്ഞലോഹവും മോഹിച്ച്
യാത്ര തുടങ്ങി.
എല്ലാര്‍ക്കും അറിയാം ....എന്നാല്‍ ആരും വക വയ്ക്കുന്നില്ല.
ഓടുന്നിടത്തോളം ഓടട്ടെ.

ജ്വലിക്കുന്ന വരികള്‍....ഇഷ്ടമായിട്ടോ.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

best wishes

വാല്യക്കാരന്‍.. said...

>>കൈയ്യിലൊരു കുരുക്കിട്ട കയറുമായി
കന്നാലിപ്പുറത്തൊരാൾ പടിപ്പുര കടന്നുവന്നു.
ചെവിയിൽ പതുക്കെ മന്ത്രിച്ചു
“പോകാം”
“പൊന്നും പണവും പണ്ടവുമൊന്നും എടുക്കേണ്ട കെട്ടോ”<<

എന്റെ ദൈവമേ..
ഈ ബ്ലോഗില്‍ കുറച്ചു നേരത്തെ എത്തിയില്ലല്ലോ..
അര്‍ത്ഥ പൂര്‍ണ്ണമായ വരികള്‍..
വല്ലാതെ പിടിച്ചുലക്കുന്ന വരികള്‍..

Vipin K Manatt (വേനൽപക്ഷി) said...

@‍ആയിരങ്ങളില്‍ ഒരുവന്‍:ആ സത്യം ആരും ഉൾക്കൊള്ളാൻ തയ്യാറകത്തത് കഷ്ടം തന്നെ.വന്നതിനും വയിച്ചതിനും നന്ദി.

@കുഞ്ഞൂസ് (Kunjuss):ഒത്തിരി നന്ദി ഇവിടെ വന്നതിനു. ഇനിയും പ്രതീക്ഷിക്കുന്നു.

@Naseef U Areacode:നന്ദി, ഇഷ്ടപെട്ടതിനും ആശംസകൾക്കും.

@പ്രയാണ്‍:Tanks a lot,hope you will come back again.

@കൊച്ചുബിബി:നന്ദി സുഹൃത്തേ.വീണ്ടും വരുമല്ലോ.

Vipin K Manatt (വേനൽപക്ഷി) said...

@നിശാസുരഭി: ഇഷ്ടപെട്ടതിലും കൂട്ടിൽ ചേർന്നതിലും ഒത്തിരി നന്ദി.

@ajith: കുഞ്ഞുപദേശമാണേലും എനിക്ക് പെരുത്ത്
ഇഷ്ടമായി.ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമായ് ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു.

@എന്‍.ബി.സുരേഷ്:അലക്സ്സാണ്ടറിന്റെ ഒഴിഞ്ഞ കൈകൾ എല്ലാവരെയും അതോർമപ്പെടുത്തട്ടെ. ഇവിടെ വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി മാഷേ.

@താന്തോന്നി/Thanthonni: അതെ, ഒരിക്കൽ ഓട്ടം നിലക്കും!.നന്ദി, ഇനിയും വരുമല്ലോ.

@പ്രദീപ്‌ പേരശ്ശന്നൂര്‍: Thank you. hope you will visit again.

@വാല്യക്കാരന്‍: അത് സാരമില്ലാന്നേ...ഇനി ആദ്യമേ എത്തുമല്ലോ...:)). നന്ദി സുഹൃത്തേ.

Unknown said...

good

Vipin K Manatt (വേനൽപക്ഷി) said...

@MyDreams: നന്ദി,ഇനിയും വരുമല്ലോ.

dilshad raihan said...

ente suhrthe

maranamenna sathyathe ithra bayanakamyi avatharipichuvallo

namude baviyil maranathe mathrame namukku nirvachikanavoo

othiri ezhudoo
nalla varikalanu
rachanashyliyum pidichirithunathanu

sasneham
.....................

വേണുഗോപാല്‍ said...

ഞാന്‍ മൃതിയില്ലാത്ത സ്വപ്‌നങ്ങള്‍ വായിച്ചു കമന്റ്‌ ഇട്ടിരുന്നു .. അന്ന് പോസ്റ്റുകള്‍ മുഴുവന്‍ നോക്കാന്‍ സമയം കിട്ടിയില്ല . ഇന്ന് ഈ കവിത വായിച്ചപ്പോള്‍ ഇതാണോ അതാണോ ഏറ്റവും നല്ലതെന്ന ഒരു ആശയ കുഴപ്പം . നല്ല പ്രമേയം .. നന്നായി പറഞ്ഞു ... ആശംസകള്‍

Post a Comment

ഫേസ്‌ബുക്കില്‍ ഒന്നു ലെയ്ക്കൂ

Related Posts Plugin for WordPress, Blogger...